കോവിഡ് വാക്സിൻ പരീക്ഷണത്തിെൻറ ഭാഗമാകാൻ പട്ടാമ്പി സ്വദേശിയും
text_fieldsപട്ടാമ്പി: കോവിഡ് പ്രതിരോധ വാക്സിൻ വികസിപ്പിക്കുമ്പോൾ അതിൽ അഭിമാനത്തോടെ പങ്കാളിയാകാനൊരുങ്ങുകയാണ് പട്ടാമ്പിയും. മൂന്ന് ഘട്ടങ്ങളിലായുള്ള വാക്സിൻ പരീക്ഷണത്തിന് പട്ടാമ്പി സ്വദേശി അൻസാർ മുഹമ്മദ് അലിയും വിധേയനാകും.
പട്ടാമ്പി ലിബർട്ടി സ്ട്രീറ്റിലെ അള്ളന്നൂർ അലിയുടെയും ഖദീജയുടെയും മകനായ അൻസാർ മുഹമ്മദ് അലി, യു.എ.ഇയിൽ വി.പി.എസ് ഹെൽത്ത് കെയർ ഒക്യുമെഡ് ക്ലിനിക്കിൽ കോർപറേറ്റ് മെഡിക്കൽ അസിസ്റ്റൻറാണ്.
വാക്സിൻ പരീക്ഷണത്തിന് സന്നദ്ധതയുള്ളവരെ കണ്ടെത്താനുള്ള സർക്കാറിെൻറ അന്വേഷണത്തോട് ഓൺലൈൻ രജിസ്ട്രേഷനിലൂടെയാണ് ഇദ്ദേഹം പ്രതികരിച്ചത്. മൂന്ന് ഘട്ടങ്ങളായുള്ള പരീക്ഷണത്തിെൻറ ആദ്യ രണ്ട് ഘട്ടങ്ങൾ ചൈനയിൽ പൂർത്തീകരിച്ചിരുന്നു.
അബൂദബി എക്സിബിഷൻ സെൻററിൽ നടക്കുന്ന മൂന്നാം ഘട്ട പരീക്ഷണത്തിലാണ് അൻസാർ പങ്കാളിയാകുന്നത്. 55 വയസ്സിന് താഴെയുള്ള ആസ്ത്മയോ പ്രമേഹമോ അലർജിയോ ഇല്ലാത്തവരെയാണ് പരീക്ഷണത്തിന് വിധേയരാക്കുന്നത്.
ആദ്യ ഡോസ് കുത്തിവെപ്പ് കഴിഞ്ഞു. ഇനി 21 ദിവസം പൂർത്തിയാകുമ്പോഴാണ് രണ്ടാം ഡോസ് കുത്തിവെക്കുക. ഇതിനായുള്ള കാത്തിരിപ്പിലാണ് അൻസാർ. പൂർണ പിന്തുണയുമായി ഭാര്യ ഫഹീദയുമുണ്ട്. മകൻ: അഫ്ഹാൻ. തസ്നി സജിദ്, റുബൈ സുൾഫീക്കർ എന്നിവരാണ് സഹോദരികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.