പട്ടാമ്പി പുതിയ പാലം: സ്ഥലമേറ്റെടുപ്പിന് അനുമതി
text_fieldsപട്ടാമ്പി: ഭാരതപ്പുഴയ്ക്ക് കുറുകെ പട്ടാമ്പിയിൽ പുതിയ പാലത്തിനായി ഒരു കടമ്പ കൂടി കടന്നു. പാലത്തിനു ആവശ്യമായി വരുന്ന സ്ഥലം അക്വയർ ചെയ്യാൻ അനുമതി ലഭിച്ചതായി മുഹമ്മദ് മുഹസിൻ എം.എൽ.എ അറിയിച്ചു. പട്ടാമ്പി മണ്ഡലത്തിൽ 6.07 ആർ ഭൂമിയും തൃത്താല മണ്ഡലത്തിലെ 6.07 ആർ ഭൂമിയുമാണ് പുതിയ പാലത്തിന് ആവശ്യമായി വരുന്നത്. ഈ ഭൂമി ഏറ്റെടുക്കുന്നതിനു തത്വത്തിൽ അംഗീകാരം നൽകി.
റവന്യൂ വകുപ്പിൽ നിന്നാണ് ഉത്തരവ് ലഭിച്ചത്. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ല കലക്ടറെ ചുമതലപ്പെടുത്തി. പൊതുമരാമത്ത് വകുപ്പിന്റെ കേരള റോഡ് ഫണ്ട് ബോർഡിനാണ് പാലത്തിന്റെ നിർമാണ ചുമതല. സ്ഥലമേറ്റടുപ്പും അതോടൊപ്പം തന്നെ സ്ഥലമുടമകൾക്കുള്ള നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികളും പൂർത്തിയാവേണ്ടതുണ്ട്. നടപടിക്രമങ്ങൾ എത്രയും വേഗത്തിൽ പൂർത്തിയാക്കി നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് എം.എൽ.എ വാർത്താകുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.