നാലാം തവണയും ബെസ്റ്റ് എൻ.സി.സി കാഡറ്റ് അവാർഡ് നേടി പട്ടാമ്പി
text_fieldsപട്ടാമ്പി: തുടർച്ചയായി നാല് വർഷം 28 കേരള എൻ.സി.സി ബറ്റാലിയനിലെ ഏറ്റവും മികച്ച സീനിയർ വിങ് വനിത കാഡറ്റിനുള്ള അവാർഡ് പട്ടാമ്പി ഗവ. സംസ്കൃത കോളജിലെ എൻ.സി.സി കാഡറ്റുകൾക്ക്. സീനിയർ അണ്ടർ ഓഫിസറായ എം.പി. ശ്രുതിയാണ് ഇത്തവണ അവാർഡ് നേടിയത്. കഴിഞ്ഞവർഷം ഈ കോളജിലെ സി. ഐശ്വര്യയും 2019ൽ എം.കെ. ആര്യയും 2018ൽ വി. ശിശിരയും ജേതാക്കളായിരുന്നു. കഴിഞ്ഞ വർഷം ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ 28 കേരള ഒറ്റപ്പാലം ബറ്റാലിയനിൽനിന്ന് പങ്കെടുത്ത ഏക കാഡറ്റാണ് ശ്രുതി. ദേശീയ ക്യാമ്പുകളിലെ പങ്കാളിത്തം എൻ.സി.സി പ്രവർത്തങ്ങളിലെ സജീവത, മികച്ച അച്ചടക്കം, അക്കാദമിക നിലവാരം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് ബെസ്റ്റ് കാഡറ്റിനെ തിരഞ്ഞെടുക്കുന്നത്. ഈ വർഷത്തെ മികച്ച കാഡറ്റുകൾക്കുള്ള മുഖ്യമന്ത്രിയുടെ സ്കോളർഷിപ്പും ശ്രുതി നേടിയിരുന്നു. മൂന്നാം വർഷ ബി.ബി.എ ബിരുദ വിദ്യാർഥിനിയായ ശ്രുതി, പുവ്വക്കോട് മണ്ണും പള്ളിയാലിൽ സുരേന്ദ്രൻ-രജനി ദമ്പതികളുടെ മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.