പട്ടയം: കണക്കെടുപ്പ് ഉടൻ പൂര്‍ത്തീകരിക്കും –മന്ത്രി കെ. കൃഷ്ണന്‍കുട്ടി
text_fieldsപാലക്കാട്: ജില്ലയില്‍ ഒരു വര്‍ഷത്തിനകം പട്ടയം സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലതല പട്ടയവിതരണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടയം കിട്ടാനുള്ളവരുടെ കണക്കെടുപ്പ് ഒരു മാസത്തിനകം പൂര്‍ത്തീകരിക്കും. പട്ടയം ലഭിക്കുന്നതിെൻറ നിയമവശങ്ങള്‍ സംബന്ധിച്ചും ബന്ധപ്പെട്ട താലൂക്കില്‍ എങ്ങനെ അപേക്ഷ സമര്‍പ്പിക്കണമെന്നും എന്തെല്ലാം രേഖകള്‍ ഒപ്പം വെക്കണമെന്നത് സംബന്ധിച്ചും പൊതുജനങ്ങളില്‍ ധാരണയുണ്ടാക്കുന്നതിനായി ജില്ലയിലുടനീളം ഔട്ട് റീച്ച് കാമ്പയിന് തുടക്കമിടും.
പല പുറമ്പോക്ക് ഭൂമികളിലും ആളുകള്‍ താമസിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്ക് ഭൂമി പതിച്ചു നല്‍കുന്നത് സംബന്ധിച്ച് അതത് വകുപ്പുകളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. സ്പീക്കര്‍ എം.ബി. രാജേഷ് ചടങ്ങിൽ ഓണ്‍ലൈനായി പങ്കെടുത്തു. കെ. ശാന്തകുമാരി എം.എല്‍.എ, ജില്ല കലക്ടര്‍ മൃൺമയി ജോഷി, പാലക്കാട് സബ് കലക്ടര്‍ ബല്‍പ്രീത് സിങ്, എ.ഡി.എം കെ. മണികണ്ഠന്, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്) പി. കാവേരിക്കുട്ടി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു. ആറ് താലൂക്കുകളിലായി നടന്ന പട്ടയവിതരണത്തില്‍ ബന്ധപ്പെട്ട എം.എല്‍.എമാര്‍ പങ്കെടുത്തു. താലൂക്ക് അടിസ്ഥാനത്തില്‍ നല്കുന്ന പട്ടയങ്ങളുടെ വിവരങ്ങള്‍: പാലക്കാട് - 89, ചിറ്റൂര്‍ - 18, ആലത്തൂര്‍ - എട്ട്, മണ്ണാര്‍ക്കാട് - 56, ഒറ്റപ്പാലം - 62, പട്ടാമ്പി - 53.
പട്ടാമ്പി: സംസ്ഥാന പട്ടയമേളയുടെ ഭാഗമായി താലൂക്കിൽ സംഘടിപ്പിച്ച പട്ടയ വിതരണം മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. വി.പി. റജീന അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.