വാടാനാംകുറുശി മേഞ്ചിത്തറയിലും കൊപ്പം ചളമ്പ്രക്കുന്നിലും ക്വാറിപ്പേടി
text_fieldsപട്ടാമ്പി: വാടാനാംകുറുശി മേഞ്ചിത്തറയിലും കൊപ്പം ചളമ്പ്രക്കുന്നിലും Peoples are fear of quarry. മേഞ്ചിത്തറയിൽ ക്വാറിയിൽനിന്ന് കഴിഞ്ഞ ദിവസം കേട്ട വലിയ ശബ്ദം നാട്ടുകാരെ ഭയപ്പാടിലാക്കി. വിവരമറിയിച്ചതനുസരിച്ച് പഞ്ചായത്ത് അധികൃതരും റവന്യു, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഘം തദ്ദേശവാസികളിൽനിന്നും വിവരശേഖരണം നടത്തി. വിശദ പരിശോധനകൾക്ക് ശേഷം നടപടി സ്വീകരിക്കുമെന്ന് ഓങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് രതി ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ടി.പി. രജീഷ് എന്നിവർ പറഞ്ഞു.
കൊപ്പം പഞ്ചായത്തിലെ ഒന്നാം വാർഡിലെ ചളമ്പ്രകുന്നിനോട് ചേർന്ന് പ്രവർത്തിക്കുന്ന ക്വാറിക്കെതിരെയാണ് പരാതി. ക്വാറിയിൽ കെട്ടിക്കിടക്കുന്ന വെള്ളമാണ് താഴ്ഭാഗത്തെ കുടുംബങ്ങൾക്ക് സുരക്ഷാഭീഷണയായിരിക്കുന്നത്. തടഞ്ഞു നിർത്തിയ ഭാഗം പൊട്ടി വെള്ളവും ഒപ്പം ചെളിയും കല്ലുകളും ജനവാസകേന്ദ്രങ്ങളിലേക്ക് എത്തുമോയെന്ന ആശങ്കയിലാണ് തദ്ദേശവാസികൾ.
മണ്ണിടിച്ചൽ ഭീഷണിയിൽ 13 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ച പ്രദേശമണിത്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ സ്ഥലം സന്ദർശിക്കുകയും വെള്ളം നീക്കം ചെയ്യാൻ നടപടിയെടുക്കുമെന്നറിയിക്കുയും ചെയ്തു. ജിയോളജിസ്റ്റ് എം.വി. വിനോദ്, തഹസിൽദാർ ടി.ജി. ബിന്ദു, പഞ്ചായത്ത് അധികൃതർ എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.