മപ്പാട്ടുകരയിൽ റെയിൽവേ അണ്ടർ ബ്രിഡ്ജിന് പ്രാരംഭ നടപടി
text_fieldsപട്ടാമ്പി: മണ്ഡലത്തിലെ മപ്പാട്ടുകരയിൽ റെയിൽവേ അണ്ടർ ബ്രിഡ്ജ് നിർമിക്കാൻ നടപടി തുടങ്ങി. മപ്പാട്ടുകര പ്രദേശത്തെ രണ്ടായി വിഭജിച്ചാണ് റെയിൽവേ ലൈൻ കടന്നുപോകുന്നത്. ഇരു കരകളെയും ബന്ധിപ്പിക്കാൻ കഴിയുന്ന റെയിൽവേ അണ്ടർ ബ്രിഡ്ജ് എന്നുള്ളത് പ്രദേശവാസികളുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു. പാലത്തിന്റെ പ്രാധാന്യം കണക്കിലെടുത്തുതന്നെ പദ്ധതി ബജറ്റ് നിർദേശങ്ങളിൽ ഉൾപ്പെടുത്തുകയും ആറു കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു. പൊതുമരാമത്ത് പാലം വിഭാഗത്തിനാണ് പാലം നിർമാണത്തിന്റെ ചുമതല നൽകിയത്.
നിർമാണവുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി മുഹമ്മദ് മുഹസിൻ എം.എൽ.എ സ്ഥലം സന്ദർശിച്ചു. കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. രമണി, വൈസ് പ്രസിഡന്റ് ഇസ്ഹാഖ്, സി.പി.എം ലോക്കൽ സെക്രട്ടറി സന്ദീപ്, പൊതുമരാമത്ത് പാലം വിഭാഗം ഉദ്യോഗസ്ഥരായ സിനോജ് ജോയ്, റിജു റിനു, ജി. ആശ, പ്രിൻസ് ആന്റണി എന്നിവർ കൂടെയുണ്ടായിരുന്നു. പാലം നിർമാണം എത്രയും വേഗം ആരംഭിക്കാൻ നടപടികൾ സ്വീകരിക്കുമെന്നു എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.