ദർശന പുണ്യവുമായി ഭക്തർ രായിരനെല്ലൂർ മലയിറങ്ങി
text_fieldsപട്ടാമ്പി: നാറാണത്ത് ഭ്രാന്തെൻറ ദുർഗാദേവീ ദർശന സ്മരണയിൽ ഭക്തർ രായിരനെല്ലൂർ മലകയറി. കോവിഡ് നിയന്ത്രണ പശ്ചാത്തലത്തിൽ പതിവ് തിരക്കുണ്ടായില്ല. ഇക്കൊല്ലം രണ്ടുപക്ഷമായതിനാൽ ഞായറാഴ്ച ദൂരദേശങ്ങളിൽ നിന്നുള്ളവർ മലകയറാനെത്തിയിരുന്നു. ജില്ല ഭരണകൂടം അനുമതി നൽകാത്തതിനാൽ രണ്ടാം ദിവസം പൊലീസ് നിരീക്ഷണം കർശനമാക്കിയിരുന്നു.
ഒന്നാന്തിപ്പടി, പപ്പടപ്പടി, നടുവട്ടം എന്നിവിടങ്ങളിൽനിന്ന് മലയിലേക്കുള്ള നാട്ടുവഴികൾ ഏറെ നേരവും ഒഴിഞ്ഞുകിടന്നു. മലമുകളിലെ ദുർഗാക്ഷേത്രത്തിൽ പ്രവേശനത്തിനും നാറാണത്ത് പ്രതിമ വലംവെക്കാനും എത്തിയവരുടെ എണ്ണത്തിലും ചരിത്രത്തിലില്ലാത്ത വിധം കുറവനുഭവപ്പെട്ടു. കനത്ത മഴയായിട്ടും ഞായറാഴ്ചയുണ്ടായ തിരക്ക് മഴയൊഴിഞ്ഞുനിന്ന തിങ്കളാഴ്ചയുണ്ടായില്ല.
മൂന്നു ദിവസത്തെ ലക്ഷാർച്ചനയുടെ സമാപനമായാണ് മലകയറ്റം നടന്നത്. നാറാണത്തു ഭ്രാന്തൻ ധ്യാനമിരുന്ന് ദേവിയെ പ്രത്യക്ഷപ്പെടുത്തിയ കൈപ്പുറം ഭ്രാന്താചല ക്ഷേത്ര ദർശനവും നടത്തിയാണ് ഭക്തർ മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.