തൂതപ്പുഴയിലെ മണലൂറ്റ്; സബ് കലക്ടർ എത്തി പിടികൂടിയത് 20 ലോഡ്
text_fieldsപട്ടാമ്പി: തൂതപ്പുഴയിൽ നിന്നുള്ള അനധികൃത മണൽ കടത്ത് പിടികൂടി. ഒറ്റപ്പാലം സബ് കലക്ടർ ഡി.ധർമലശ്രീയാണ് റവന്യു വകുപ്പിന്റെയും പൊലീസിന്റെയും സഹായത്തോടെ 20 ലോഡോളം മണൽ പിടിച്ചെടുത്തത്. തിരുവേഗപ്പുറ പൈലിപ്പുറം കടവിൽനിന്ന് പൊലീസിന്റെയും റവന്യു വകുപ്പിന്റെയും കണ്ണ് വെട്ടിച്ച് മണൽ കടത്തുന്നതായി പരാതിയുണ്ടായിരുന്നു. ഇരു ചക്രവാഹനങ്ങളിലും പുലർച്ചെ മണൽ കടത്തുന്നുണ്ട്. പുഴയോരത്തും റോഡരികിലുമായി കോരിയിട്ട മണലാണ് ഞായറാഴ്ച രാവിലെ പതിനൊന്നരയോടെ സബ് കലക്ടർ പിടിച്ചെടുത്തത്. പിടിച്ചെടുത്ത മണൽ നിർമിതി കേന്ദ്രത്തിന് കൈമാറി. പട്ടാമ്പി താലൂക്ക് തഹസിൽദാർ ടി.പി. കിഷോർ, ഭൂരേഖ തഹസിൽദാർ ഗിരിജാദേവി, ഓങ്ങല്ലൂർ രണ്ട് വില്ലേജ് ഓഫിസർ പ്രകാശൻ, ജീവനക്കാരൻ ബാബുരാജൻ എന്നിവർക്കൊപ്പം കൊപ്പം എസ്.ഐ.എം.ബി രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസും റെയ്ഡിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.