മകെൻറ വിവാഹത്തോടൊപ്പം മൂന്നുപേർക്ക് മംഗല്യ ഭാഗ്യമൊരുക്കി സിദ്ദീഖ്
text_fieldsപട്ടാമ്പി: മകെൻറ വിവാഹത്തോടൊപ്പം മറ്റു മൂന്നു പേർക്കു കൂടി മംഗല്യ ഭാഗ്യമൊരുക്കി സിദ്ദീഖ്. മകൻ മുഹമ്മദ് ഫാസിലിെൻറ വിവാഹത്തോടൊപ്പമാണ് വല്ലപ്പുഴ യാറം കളത്തിൽ സിദ്ദീഖ് മറ്റു മൂന്നുപേരുടെ വിവാഹം നടത്തിയത്. വധൂവരന്മാരുടെ വസ്ത്രം, സ്വർണാഭരണം, ഇരുവീട്ടുകാർക്കും വിവാഹസൽക്കാരം ഉൾപ്പെടെയുള്ള മുഴുവൻ ചെലവുകളും ഏറ്റെടുത്ത് നടത്തിയ വിവാഹച്ചടങ്ങ് നാടിന് ഉത്സവമായി.
വല്ലപ്പുഴ ചൂരക്കോട് പഞ്ചാരത്ത് പടി കെ.എസ്.എം കൺവെൻഷൻ സെൻററിൽ നടന്ന ചടങ്ങിൽ പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ നിക്കാഹുകൾക്ക് കാർമികത്വം വഹിച്ചു. വല്ലപ്പുഴ യാറം മസ്ജിദ് ഖതീബ് അബ്ദുൽ ഖാദർ അൽ ഹസനി ഖുതുബക്ക് നേതൃത്വം നൽകി. ശിഹാബുദ്ദീൻ ജിഫ്രി വല്ലപ്പുഴ പ്രാരംഭ പ്രാർഥനയും എൻ.കെ. സിറാജുദ്ദീൻ ഫൈസി ആമുഖ പ്രഭാഷണവും നടത്തി. വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. അബ്ദുല്ലത്തീഫ്, ഡോ. പി. സരിൻ, യു.എ. റഷീദ് അസ്ഹരി, മുഹമ്മദലി സഅദി, മുഹമ്മദ് കുട്ടി അൻവരി, അബ്ദുസ്സലാം അൻവരി, പി.എസ്.എ. തങ്ങൾ മാട്ടായ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.