സൈക്കിൾ വാങ്ങാനുള്ള തുക സഹപാഠിയുടെ ചികിത്സക്ക് നൽകി സിയാദും ഷാമിലും
text_fieldsപട്ടാമ്പി: സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച തുക ചികിത്സക്ക് നൽകി കുട്ടികളുടെ മാതൃക. നെടുങ്ങോട്ടൂർ കുന്നതൊടി ഷൗക്കത്തിെൻറ മകൻ മുഹമ്മദ് സിയാദ്, താഹ ഹുസൈെൻറ മകൻ ഷാമിൽ ഹുസൈൻ എന്നിവരാണ് സൈക്കിൾ മോഹം ഉപേക്ഷിച്ച് 2567 രൂപ മുഹമ്മദ് നജീം ചികിത്സ ധനസഹായ നിധിയിലേക്ക് നൽകിയത്.
നജീമിെൻറ കരൾമാറ്റ ശസ്ത്രക്രിയക്ക് 30 ലക്ഷത്തോളം രൂപ സമാഹരിക്കാനുള്ള ജനകീയ സമിതിയുടെ പരിശ്രമത്തിനാണ് നിത്യ സമ്പാദ്യത്തിെൻറ ഹുണ്ടിക പൊട്ടിച്ച് നാട്ടുകാരും സഹപാഠികളുമായ കുട്ടികൾ പിന്തുണ നൽകിയത്.
നരിപ്പറമ്പ് ഗവ. യു.പി സ്കൂളിലെ വിദ്യാർഥികളാണ് നജീമും സിയാദും ഷാമിലും. സമിതി ഭാരവാഹികളായ വി.പി. സെയ്തുമുഹമ്മദ്, എം.വി. അനിൽകുമാർ, ഉമ്മർ തുടങ്ങിയവർ വീട്ടിലെത്തി തുക ഏറ്റുവാങ്ങി.
കുട്ടികൾക്ക് ഉചിതമായ പാരിതോഷികം നൽകാനുള്ള സമിതിയുടെ ആലോചനക്ക് പ്രദേശത്തെ സ്പോക്കൺ ഇംഗ്ലീഷ് സ്ഥാപനമായ ബ്രിട്ടീഷ് അക്കാദമി രംഗത്തെത്തി. അക്കാദമിക്ക് നേതൃത്വം നൽകുന്ന സുഹൈൽ പുതിയ സൈക്കിൾ വാങ്ങി നൽകാൻ സമിതിയെ ഏൽപിച്ചു. സഹപാഠിയെ സഹായിച്ച സംതൃപ്തിയിലായിരുന്ന സിയാദും ഷാമിലും പുത്തൻ സൈക്കിൾ കിട്ടിയപ്പോൾ ഹാപ്പിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.