മരുതൂരിൽ മോഷണം; 38 പവനും 16000 രൂപയും കവർന്നു
text_fieldsപട്ടാമ്പി: മരുതൂരിൽ വീട് കുത്തിത്തുറന്ന് മോഷണം. അലമാരയിൽ സൂക്ഷിച്ച 38 പവൻ ആഭരണങ്ങളും 16000 രൂപയും നഷ്ടപ്പെട്ടു. അയൽവാസി സൂക്ഷിക്കാൻ നൽകിയതാണ് 30 പവൻ. മരുതൂർ പുലാശ്ശേരിക്കര റോഡിൽ തൂമ്പിൽ അബൂബക്കറിന്റെ വീട്ടിലാണ് സംഭവം.
കഴിഞ്ഞ ദിവസം ആശുപത്രി ആവശ്യത്തിനായി അബൂബക്കറും കുടുംബവും തൃശൂരിലേക്ക് പോയിരുന്നു. തിരിച്ചുവരാൻ വൈകിയപ്പോൾ ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു. രാവിലെ വീട്ടിലെ ജോലിക്കാരിയെത്തിയപ്പോഴാണ് വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണവിവരം അറിയുന്നത്.
മുൻ വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകയറിയത്. അബൂബക്കറിന്റെ പരാതിയെ തുടർന്ന് പട്ടാമ്പി പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഷൊർണൂർ ഡി.വൈ.എസ്.പി ഹരിദാസന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലതെത്തി. ഡോഗ് സ്വാഡും പരിശോധന നടത്തി. അന്വേഷണത്തിന് സി.ഐയുടെ നേതൃത്വത്തിൽ പ്രത്യക സംഘത്തെ നിയോഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.