വിളയൂർ കോട്ട ചെങ്കോട്ട തന്നെ
text_fieldsപട്ടാമ്പി: പതിറ്റാണ്ടുകളുടെ സി.പി.എം ഭരണം ഇത്തവണയെങ്കിലും അവസാനിപ്പിക്കുമെന്ന വാശിയിലായിരുന്നു വിളയൂരിൽ യു.ഡി.എഫ്. മാറും വിളയൂർ എന്ന് സോഷ്യൽ മീഡിയയിലും വലിയ പ്രചാരണമാണ് നടത്തിയത്.
2015ൽ പതിനഞ്ചിൽ എട്ട് വാർഡുകൾ നേടിയാണ് സി.പി.എം ഭരണത്തുടർച്ച നേടിയത്. ഒരു വാർഡിെൻറ വ്യത്യാസം മറികടന്ന് ഇത്തവണ പത്തുവാർഡുകളിലെങ്കിലും വിജയിക്കാനാവുമെന്നായിരുന്നു യു.ഡി.എഫ് കണക്കുകൂട്ടൽ. അതിനായി വിവിധ കക്ഷികളുമായി നേരിട്ടും അല്ലാതെയും യു.ഡി.എഫ് ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്ന് സി.പി.എം ആണയിട്ടിരുന്നു. വിളയൂരിലെ കൂട്ടുകെട്ട് സംസ്ഥാനതലത്തിൽതന്നെ ചർച്ചയാവുകയും ചെയ്തു. മുസ്ലിം ലീഗ് കോണി ചിഹ്നമുപേക്ഷിച്ച് നാലിടങ്ങളിലും കോൺഗ്രസ് ഒരിടത്തും സ്വതന്ത്ര സ്ഥാനാർഥികളെ നിർത്തുകയും ബി.ജെ.പി ആറിടങ്ങളിൽ മാത്രം മത്സരിക്കുകയും ചെയ്തത് അവിഹിത കൂട്ടുകെട്ടിെൻറ സൂചനയായി സി.പി.എം ചൂണ്ടിക്കാട്ടി.
എട്ടാം വാർഡിൽ സി.പി.എം പ്രവർത്തകൻ ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ വിമതനായി മത്സരിക്കാനിറങ്ങിയത് യു.ഡി.എഫിന് പ്രതീക്ഷ നൽകി. എന്നാൽ സി.പി.എം പ്രവർത്തകരുടെ വീറും വാശിയും ചിട്ടയായ പ്രവർത്തനവുമാണ് ചെങ്കോട്ടയെ കാത്തുരക്ഷിച്ചത്. പതിനഞ്ചിൽ പതിനൊന്നു വാർഡുകളാണ് ഇത്തവണ സി.പി.എം സ്വന്തമാക്കിയത്. യു.ഡി.എഫിനാകട്ടെ മൂന്നു കോൺഗ്രസ് അംഗങ്ങളും ഒരുസ്വതന്ത്രയുമടക്കം നാലുപേരാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.