ഭാരതപ്പുഴ മാലിന്യ നിർമാർജനം; ആദ്യഘട്ടം ഇന്നുമുതൽ
text_fieldsപട്ടാമ്പി: ഭാരതപ്പുഴ മാലിന്യമുക്തമാക്കുന്നതിനും പുഴയുടെ സുഗമമായ ഒഴുക്ക് പുനഃസ്ഥാപിക്കുന്നതിനും ഉദ്ദേശിച്ചുകൊണ്ടുള്ള പദ്ധതിയുടെ ആദ്യഘട്ടം ഗാന്ധി ജയന്തി ദിവസം ആരംഭിക്കും.
പട്ടാമ്പി ഗുരുവായൂർ ക്ഷേത്രം മുതൽ പഴയ കടവുവരെ നഗരസഭ പരിധിയിൽ പുഴയുടെ തീരങ്ങളിൽ വർഷങ്ങളായി അടിഞ്ഞുകിടക്കുന്ന മാലിന്യം നീക്കം ചെയ്യലാണ് ആദ്യം നടക്കുക. ജലസേചന വകുപ്പിെൻറ നേതൃത്വത്തിലാണ് നടപ്പാക്കുന്നത്. ഭാരതപ്പുഴ സൗന്ദര്യവത്കരണത്തിെൻറയും പാർക്ക് നിർമിക്കുന്നതിെൻറയും മുന്നോടിയായാണ് പദ്ധതി നടപ്പാക്കുന്നത്.
നേരത്തേ പട്ടാമ്പി നഗരസഭയുടെ നേതൃത്വത്തിൽ കൈയേറ്റം ഒഴിപ്പിച്ച് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി സ്വീകരിച്ചിരുന്നു. തുടർന്ന് ഭാരതപ്പുഴ ടൂറിസം പദ്ധതിയുടെ അവലോകനത്തിനായി ചെയർപേഴ്സൻ ഒ. ലക്ഷ്മിക്കുട്ടി, വൈസ് ചെയർമാൻ ടി.പി. ഷാജി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിജയകുമാർ എന്നിവരുമായി നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നിർദേശം ഇറിഗേഷൻ വകുപ്പിന് നൽകിയതെന്നും പദ്ധതിയുടെ രണ്ടാംഘട്ടം ബഹുജന പങ്കാളിത്തത്തോടെ നടപ്പാക്കുമെന്നും മുഹമ്മദ് മുഹ്സിൻ എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.