അസംഘടിത മേഖലയില്‍ 40 വയസ്സിന് താഴെയുള്ളവര്‍ പെന്ഷന് സ്കീമിന്റെ ഭാഗമാകണം -കലക്ടര്‍
text_fieldsപാലക്കാട്: അസംഘടിത മേഖലയില്‍ 40 വയസ്സിന് താഴെയുള്ളര്‍ ഏതെങ്കിലും പെന്ഷന് സ്കീമില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ സ്കീമിന്റെ ഭാഗമാകണമെന്ന് കലക്ടര്‍ ജി. പ്രിയങ്ക.
പ്രധാന് മന്ത്രി ശ്രം യോഗി മാന്‍ ധന് പദ്ധതി (പി.എം.എസ്.വൈ.എം), നാഷനല്‍ പെന്ഷന് സ്കീം ഫോര്‍ ട്രേഡേഴ്സ് (എന്‍.പി.എസ്) പദ്ധതികളുടെ ജില്ലതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു കലക്ടര്‍. നാഷനല്‍ പെന്ഷന് സ്കീമിനെക്കുറിച്ചുള്ള അവബോധം താഴെ തട്ടിലേക്ക് വരെ എത്തിക്കാന്‍ കഴിയണം. സര്‍ക്കാറിന്റെ സ്കീമുകള്‍ ജനങ്ങളിലേക്ക് എത്തിയാല്‍ മാത്രമേ അവ വിജയിക്കൂവെന്നും കലക്ടര്‍ പറഞ്ഞു.
കോമണ്‍ സര്‍വിസ് സെന്ററില്‍ അപേക്ഷ നല്‍കുന്നതിന് ക്യാമ്പുകളും കാമ്പയിനുകളും ആരംഭിക്കണം. അസംഘടിത മേഖലയാണെങ്കിലും നിരവധി യൂനിയനുകളും അസോസിയേഷനുകളും ഉള്ളതാണ് കേരളത്തിന്റെ ശക്തി. സ്കീമിലേക്ക് അതിഥി തൊഴിലാളികളെ കൂടി എൻറോള്‍ ചെയ്യുന്നതിനായുള്ള കാമ്പയിനുകളും സംഘടിപ്പിക്കണം. ഇ ശ്രം കാര്‍ഡ് വിതരണം ചെയ്തതില്‍ ഇന്ത്യയില്‍ കേരളത്തിന് നാലാം സ്ഥാനം ലഭിച്ചതുപോലെ തന്നെ ഈ സ്കീമിലും മികവ് കരസ്ഥമാക്കാന്‍ ശ്രമിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
പരിപാടിയിൽ ജില്ല ലേബര്‍ ഓഫിസര്‍(എന്‍ഫോസ്മെന്റ്) കെ.എം. സുനില്‍ അധ്യക്ഷത വഹിച്ചു. കോമണ്‍ സര്‍വിസ് സെന്റര്‍ ജില്ല മാനേജര്‍ കെ. ഖാലിദ് മുഹ്സിന് വിഷയാവതരണം നടത്തി. ജില്ല ലേബര്‍ ഓഫിസര്‍(ജനറല്‍) പി.എസ്. അനില്‍ സാം, ഡെപ്യൂട്ടി ലേബര്‍ ഓഫിസര്‍ എം.പി. പ്രഭാത്, രാഷ്ട്രീയ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.