കുടുംബശ്രീ പ്രവർത്തനത്തിൽ പെരിങ്ങോട്ടുകുറുശ്ശിക്ക് വിജയത്തിളക്കം; അധ്യക്ഷക്ക് രാഷ്ട്രപതിയുടെ ക്ഷണം
text_fieldsകുടുംബശ്രീ
ചെയർപേഴ്സൻ കെ. ബിന്ദു
പെരിങ്ങോട്ടുകുറുശ്ശി: കുടുംബശ്രീ പ്രവർത്തനത്തിൽ പെരിങ്ങോട്ടുകുറുശ്ശിക്ക് വിജയത്തിളക്കം. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ കെ. ബിന്ദുവിന് രാഷ്ട്രപതി ഭവനിലേക്ക് ക്ഷണം.
പട്ടികജാതിക്കാരായ കുടുംബശ്രീ യൂനിറ്റുകൾ വ്യാപകമായി രൂപവത്കരിക്കുകയും ധാരാളം പ്രവർത്തകരെ അംഗങ്ങളാക്കുകയും യൂനിറ്റുകളിൽ വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തതിനാണ് സംസ്ഥാന തലത്തിൽ ഒന്നാമതെത്തി രാഷ്ട്രപതി ഭവനിലേക്ക് ക്ഷണം ലഭിച്ചത്.
‘സമുന്നതി’ പദ്ധതി പ്രകാരം കൂടുതൽ പട്ടികജാതി വിഭാഗക്കാർ താമസിക്കുന്ന പാലക്കാട് ജില്ലയെ തെരഞ്ഞെടുത്തിരുന്നു. ജില്ലയിൽ ഈ പദ്ധതി പ്രകാരം കുഴൽമന്ദം ബ്ലോക്കിനെയാണ് തെരഞ്ഞെടുത്തത്. ബ്ലോക്ക് തലത്തിൽ ഏറ്റവും മികച്ചത് പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തായി തെരഞ്ഞെടുത്തു.
അമൃത ഉദ്യോൻ പദ്ധതിയിലും പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിലെ കുടുംബശ്രീ ഉൾപെട്ടിട്ടുണ്ട്. മുമ്പ് സംസ്ഥാന തലത്തിൽ പട്ടികവർഗക്കാർ ഉൾപെട്ട കുടുംബശ്രീക്ക് മാത്രമാണ് ക്ഷണമുണ്ടായിരുന്നതെന്നും എന്നാൽ ഇത്തവണ ആദ്യമായാണ് പട്ടികജാതി വിഭാഗത്തെ ഉൾപെടുത്തിയതെന്നും പെരിങ്ങോട്ടുകുറുശ്ശി കെ. ബിന്ദു പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.