കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനിറങ്ങിയയാൾ കുടുങ്ങി; രക്ഷകരായി അഗ്നി രക്ഷാസേനയും രവീന്ദ്രനും
text_fieldsകേരളശേരി: കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനിറങ്ങിയയാൾ കിണറിൽ കുടുങ്ങിയതോടെ രക്ഷകരായത് അഗ്നി രക്ഷാസേനയും സന്നദ്ധ പ്രവർത്തകനും. തടുക്കശേരി കൂട്ടപുരയിൽ കുട്ടനാണ് പൂച്ചയെ രക്ഷിക്കാനിറങ്ങിയത്. കിണറിനകത്ത് ഇറങ്ങിയതോടെ ബോധരഹിതനായി. തടുക്കശേരി വാരിയത് പറമ്പിൽ ഷാജിയുടെ 14കോൽ താഴ്ചയുള്ള കിണറിലാണ് കഴിഞ്ഞദിവസം വൈകീട്ട് പൂച്ച അകപ്പെട്ടത്. സംഭവം അറിഞ്ഞ് ഒടുവിൽ ഫൗണ്ടേഷന്റെ എക്സിക്യൂട്ടിവ് അംഗം കൂടിയായ രവീന്ദ്രൻ പാഞ്ഞെത്തി. കിണറിലിറങ്ങിയ ആളിന് പ്രാഥമിക ചികിത്സ നൽകി.
ഇതിനകം കോങ്ങാട് നിലയത്തിൽനിന്ന് അഗ്നി രക്ഷസേനയും സ്ഥലത്തെത്തി. വലയിറക്കി ഇവരെ കരക്കെത്തിച്ചു. ഓക്സിജന്റെ അളവ് കുറവായിരുന്നതാണ് അബോധവസ്ഥയിലായത്. ഇയാളെ പത്തിരിപ്പാല സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ജീവൻ രക്ഷിക്കാൻ ഓടിയെത്തിയ രവീന്ദ്രനെ നാട്ടുകാരും അഭിനന്ദിച്ചു. കേരളശേരി സ്വദേശിയായ രവീന്ദ്രൻ എവിടെ അപകടമുണ്ടോ അവിടെ ഓടിയെത്തും കക്ഷി രാഷ്ട്രീയം നോക്കാതെയാണ് അദ്ദേഹം അപകടസ്ഥലത്ത് എത്തിപ്പെടുക. ബ്ലോക്ക് പഞ്ചായത്തംഗം നന്ദിനിയുടെ ഭർത്താവാണ് രവീന്ദ്രൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.