ഫോക്കസില്ലാതെ ലൈറ്റണഞ്ഞ് ഫോട്ടോഗ്രഫി മേഖല
text_fieldsപാലക്കാട്: കോവിഡ് വ്യാപനവും തുടർന്നെത്തിയ ലോക്ഡൗണും ഫോേട്ടാഗ്രഫി മേഖലയിൽ ഉപജീവനം തേടുന്ന ആയിരക്കണക്കിന് കുടുംബങ്ങളെയാണ് പ്രതിസന്ധിയിലാക്കിയത്. കോവിഡ് വ്യാപനത്തിൽ ഉത്സവങ്ങൾ, വിവാഹം, വിവാഹനിശ്ചയം, പിറന്നാൾ തുടങ്ങിയ ആഘോഷങ്ങൾക്കും നിയന്ത്രണം വന്നതോടെ ഫോട്ടോഗ്രാഫർമാരുടെ ജീവിതത്തിെൻറ ഫോക്കസ് തന്നെ നഷ്ടമായ സ്ഥിതിയാണ്.
തുരുെമ്പടുത്ത് ഉപകരണങ്ങൾ
ജില്ലയിൽ 5000 ആളുകൾ മേഖലയിൽ തൊഴിലെടുക്കുന്നുണ്ടെന്നാണ് കണക്കുകൾ. സ്റ്റുഡിയോകൾ തുടർച്ചയായി തുറക്കാൻ സാധിക്കാതെ വന്നതോടെ ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ കേടുവന്ന് നശിക്കുകയാണ്.
വില കൂടിയ കാമറകൾ, ലെൻസ്, ലൈറ്റുകൾ തുടങ്ങി ലക്ഷങ്ങൾ വായ്പയെടുത്ത് ഉപകരണങ്ങൾ വാങ്ങിയവർ തൊഴിൽ ഇല്ലാതായതോടെ കടക്കാരായി. കോവിഡ് ആദ്യഘട്ട വ്യാപനം ഏൽപ്പിച്ച ആഘാതത്തിൽനിന്ന് കരകയറുന്നതിനിടെ വീണ്ടും പ്രതിസന്ധിയെത്തിയത് മേഖലയിലുണ്ടാക്കിയത് കനത്ത പ്രതിസന്ധിയാണ്. ആദ്യഘട്ടത്തിന് ശേഷം തുറന്ന് പ്രവർത്തിച്ചെങ്കിലും വരുമാനം തീരെ കുറവായിരുന്നു.
വൈദ്യുതി ചാർജും കട വാടകയും കൊടുക്കാനുള്ള തുക പോലും പലർക്കും ലഭിച്ചിരുന്നില്ല. വല്ലപ്പോഴും പാസ്പോർട്ട് സൈസും പ്രിൻറ് എടുക്കാൻ വരുന്നവരും മാത്രമായിരുന്നു സ്റ്റുഡിയോകളിലെ വരുമാനം. ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും സ്റ്റുഡിയോകൾ തുറക്കാനും സാധന സാമഗ്രികൾ വൃത്തിയാക്കാനും അനുമതി നൽകണമെന്നും സർക്കാർ അടിയന്തരമായി ഇടപെട്ട് സമശ്വാസ പദ്ധതികൾ ഏർപ്പെടുത്തണമെന്നും ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസോസിയേഷൻ ജില്ല പ്രസിഡൻറ് റഫീഖ് മണ്ണാർക്കാട്, സെക്രട്ടറി ജയറാം വാഴക്കുന്നം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഗിരീഷ് പട്ടാമ്പി, ഷാജി ദർശന, ഗോപി മുദ്ര, ജയപ്രകാശ്, സന്തോഷ് എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.