പോപുലർ ഫ്രണ്ട് പ്രവർത്തകന് പൊലീസ് മർദനം
text_fieldsപാലക്കാട്: പോപുലർ ഫ്രണ്ട് പ്രവർത്തകനെ ടൗൺ നോർത്ത് പൊലീസ് മൃഗീയമായി മർദിച്ചെന്ന് പരാതി. അവശനായ കൽപാത്തി ശങ്കുവാരമേട് സ്വദേശി അബ്ദുറഹിമാനെ (18) പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്.ഡി.പി.െഎ മുനിസിപ്പൽ കമ്മിറ്റി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
എൻ.സി.എച്ച്.ആർ.ഒ സംസ്ഥാന പ്രസിഡൻറ് വിളയോടി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. എസ്.ഡി.പി.െഎ ജില്ല പ്രസിഡൻറ് അമീർ അലി അധ്യക്ഷനായി. അയോധ്യ പൂജ സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റിലെ കമൻറുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഒാേട്ടാ ഡ്രൈവറെ മർദിച്ച കേസിൽ അബൂബക്കറിെൻറ ജ്യേഷ്ഠൻ മുഹമ്മദ് ബിലാലിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇൗ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിപ്പിച്ചാണ് പൊലീസ് അബ്ദുറഹിമാനെ മർദിച്ചതെന്ന് എസ്.ഡി.പി.െഎ നേതാക്കൾ ആരോപിച്ചു. സംഭവത്തിൽ ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി.
അബ്ദുറഹിമാനെതിരെ കേസെടുത്തു
പാലക്കാട്: മതസ്പർദ വളർത്തുന്ന വ്യാജവാർത്ത പ്രചരിപ്പിച്ചതിന് അബ്ദുറഹിമാനെതിരെ ടൗൺ നോർത്ത് പൊലീസ് കേസെടുത്തു. പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തിയ എസ്.ഡി.പി.െഎ പ്രവർത്തകർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. മാർഗതടസ്സം സൃഷ്ടിച്ചതിനാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.