കാട്ടിലകപ്പെട്ട പൊലീസ് സംഘം തിരികെയെത്തി; കഞ്ചാവ് കൃഷി നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് 14 പേരടങ്ങുന്ന സംഘം വനത്തിലേക്ക് പോയത്
text_fieldsപാലക്കാട്: മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കും ദുരിതങ്ങൾക്കും വിരാമമിട്ട് മലമ്പുഴ ഉൾകാട്ടിലകപ്പെട്ട പൊലീസ് സംഘം തിരികെയെത്തി. ഉൾവനത്തിനകത്ത് കഞ്ചാവ് കൃഷി നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് വ്യാഴാഴ്ചയാണ് 14 അംഗ സംഘം ഉള്‍വനത്തില്‍ പരിശോധനക്കായി േപായത്. അതി രഹസ്യമായി നടത്തിയ സാഹസിക യാത്രക്കൊടുവിൽ ഇവർ ഉൾവനത്തിലെത്തി.മണിക്കൂറുകളോളം പരിശോധന നടത്തിയെങ്കിലും കഞ്ചാവ് കൃഷിയുടെ സൂചനകളൊന്നും ലഭിച്ചില്ല. തിരികെ മടങ്ങുന്നതിടെ വഴിതെറ്റി ചെങ്കുത്തായ സ്ഥലത്ത് എത്തിയതോടെ സംഘത്തിന് മുന്നോട്ടുപോകാനാവാതെയായി. വന്ന വഴിയിലൂടെ തിരിച്ചു കുന്നുകയറുന്നതിനിടെ, നേരമിരുട്ടി. ഇവരെ കാണാതായതോടെ ഉദ്യോഗസ്ഥർ ബന്ധപ്പെട്ടെങ്കിലും മൊബൈൽ റേഞ്ചില്ലാത്തതിനാൽ സാധിച്ചില്ല. ഇതോടെ ആദിവാസികളിൽ ചിലരെ വനത്തിലേക്ക് അയച്ച് ഇവർക്കായി തിരച്ചിൽ തുടരുകയായിരുന്നു. വനംവകുപ്പിെൻറ സഹായവും ലഭ്യമാക്കി.
11 മണിക്കൂറിലേറെ വനത്തിനകത്ത് കുടുങ്ങിയ സംഘത്തിന് വെള്ളിയാഴ്ചയാണ് തിരിച്ചുള്ള യാത്ര ആരംഭിക്കാനായത്. വൈകീട്ട് നാലേമുക്കാലോടെ സംഘം തിരിച്ചെത്തി. രാത്രി ഒരുപാറപ്പുറത്താണ് കഴിച്ചുകൂട്ടിയതെന്നും വനപാലകരുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ ഞങ്ങൾ വീണ്ടും കഷ്ടത്തിലായി പോയിരുന്നുവെന്ന് പൊലീസ് സംഘത്തെ നയിച്ചിരുന്ന പാലക്കാട് നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി സി.ഡി. ശ്രീനിവാസന് പറഞ്ഞു. കഞ്ചാവ് ഉണ്ടെന്ന വിവരം തെറ്റായിരുന്നു. ശക്തമായ മഴ മൂലം വഴികൾ ദുർഘടമായി. വന്യമൃഗങ്ങളുടെ ശല്യം ഉണ്ടായിരുന്നില്ലെന്നും ഡിവൈ.എസ്.പി പറഞ്ഞു. എസ്.പിയുടെ അനുവാദത്തോടെയാണ് റെയ്ഡിന് പോയത്.
രഹസ്യവിവരത്തെ തുടർന്നുള്ള പരിശോധന ആയിരുന്നതിനാൽ മറ്റു വകുപ്പുകളെ അറിയിച്ചിരുന്നില്ല. മലമ്പുഴ സി.ഐ സുനില്കൃഷ്ണന്, വാളയാര്‍ എസ്.ഐ, ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങള്‍, നാല് തണ്ടര്‍ബോള്‍ട്ട് അംഗങ്ങള്‍ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരായ കൃഷ്ണൻകുട്ടി, ബാദുഷ എന്നിവരുടെ നേതൃത്വത്തിലുള്ള രക്ഷ സംഘമാണ് പൊലീസുകാരെ രക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.