Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightആരവമുയരും മു​േമ്പ...

ആരവമുയരും മു​േമ്പ കുപ്പായം തുന്നി 'സ്ഥാനാർഥികൾ'

text_fields
bookmark_border
ആരവമുയരും മു​േമ്പ കുപ്പായം തുന്നി സ്ഥാനാർഥികൾ
cancel

പാലക്കാട്​: തദ്ദേശതെരഞ്ഞെടുപ്പിന്​ ആരവം മുഴങ്ങുംമു​േമ്പ അണിയറയിൽ കരുനീക്കി സ്ഥാനമോഹികൾ. സിറ്റിങ്​ വാർഡ്​ സംവരണമാകുന്നതി​െൻറ പങ്കപ്പാടിൽ അടുത്ത അഞ്ച്​ ​വർഷത്തേക്ക്​ കസേരയുറപ്പിക്കാൻ തലപുകക്കുകയാണ്​ നേതൃനിരയിലെ പ്രധാനികൾ.

തെരഞ്ഞെടുപ്പ്​ തീയതിക്ക്​ കൃത്യം ഒരു മാസം മുമ്പ്​​ നറുക്കെടുപ്പിലൂടെ സംവരണ വാർഡ്​ നിശ്ചയിക്കും. രണ്ട്​ വട്ടം തുടർച്ചയായി സംവരണമായവ ഉറപ്പായും ജനറലാവും. അല്ലാത്തവ ജനറലോ, വനിതയോ, എസ്​.സി.യോ എസ്​.സി വനി​തയോ ഒക്കെ ആവാം.

സ്വന്തം വാർഡ്​ സംവരണമാകുമെന്നതിനാൽ സമീപ വാർഡിലേക്ക്​ ചേക്കാറാൻ തക്കം പാർത്തിരിക്കുന്ന പ്രമുഖർ ഒാരോ ത​േദ്ദശഭരണ സ്ഥാപനങ്ങളിലുമുണ്ട്​.

എങ്ങനെയും വിജയിക്കാൻ ഒന്നിലേറെ വാർഡുകൾ കണ്ടുവെച്ചവരുമേറെ. മാത്രമല്ല, വാർഡുകളിൽ വിജയം സുനിശ്ചിതമാക്കാനുള്ള ചൊട്ടുവിദ്യകളും ഇക്കൂട്ടരുടെ പക്കലുണ്ട്​. കൂടുമാറിയെത്തുന്ന വാർഡിലേക്ക്​ സ്വന്തം ആളുകളുടെ വോട്ട് മാറ്റുകയെന്നതാണ്​ ഇവർ പയറ്റുന്ന പതിവുതന്ത്രം.

വാർഡിലെ സ്വന്തം പാർട്ടിക്കാരുടെ വീട്ടുനമ്പറിൽ വാടകയ്​ക്ക്​ ആളുകൾ താമസിക്കുന്നുണ്ടെന്ന്​ കാണിച്ചാണ്​ വ്യാപകമായ വോട്ട്​ ചേർക്കൽ. വോട്ടർ പട്ടികയിൽനിന്ന്​ മറുപക്ഷക്കാരെ ഒഴിവാക്കാൻ എതിരാളികളും സജീവം. ഇപ്പോൾ താമസമില്ലെന്നും കല്യാണം കഴിഞ്ഞുപോയെന്നും മറ്റും പലവിധ കാരണങ്ങൾ നിരത്തി​യാണ്​ ഇൗ ഒഴിവാക്കൽ അപേക്ഷകൾ.​

എതിർപാർട്ടികളിലാണെങ്കിലും പ്രധാനികളാണെങ്കിൽ അവർ തമ്മിൽ 'പരസ്​പര ധാരണ'യിലൂടെ സുരക്ഷിത സീറ്റുറപ്പിക്കുന്ന കാഴ്​ചയും ചില തദ്ദേശഭരണ സ്ഥാപനങ്ങളിലുണ്ട്​.

വോട്ട്​ ചേർക്കാനായി നൽകിയ അപേക്ഷകൾ, ഉദ്യോഗസ്ഥരെ സ്ഥലംമാറ്റ ഭീഷണി മുഴക്കി പരിശോധനയില്ലാതെ അംഗീകരിപ്പിക്കുന്നവരും കുറവല്ല. സീറ്റി​ല്ലെന്നായാൽ ഭാര്യയേയോ അടുത്ത ബന്ധുക്ക​ളേയോ കളത്തിലിറക്കാൻ തയാറായും ചിലരുണ്ട്​്​.

ഒരു പാർട്ടിയിലെ തന്നെ മൂന്നും നാലും പേർ സീറ്റുമോഹവുമായി രംഗപ്രവേശനം ചെയ്​ത വാർഡുകളുണ്ട്​. വോട്ടർമാരെ നേരിട്ടും സമൂഹ മാധ്യമങ്ങളിലൂടെയും സമീപിച്ച്​ തുടങ്ങിയവരും വിരളമല്ല. സീറ്റ്​ മോഹികൾ സേവന പ്രവർത്തനങ്ങളിൽ മുഴുകി വാർഡുകളിൽതന്നെയുണ്ട്​. പുഞ്ചിരിക്കും വാഗ്​ദാനപെരുമഴക്കും കുറവുമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:local body electionpolitical leaderspalakkad
Next Story