ഓണക്കിറ്റിൽ ഇത്തവണയും ഗുണമേന്മയില്ലാത്ത സാധനങ്ങൾ
text_fieldsപാലക്കാട്: കഴിഞ്ഞതവണ ഓണക്കിറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കരയും പപ്പടവുമാണ് നൽകിയതെങ്കിൽ ഇത്തവണ 'പണി' ഏലക്കയുടെയും കശുവണ്ടി പരിപ്പിേൻറയും രൂപത്തിൽ. സപ്ലൈകോ വിജിലൻസും ക്വാളിറ്റി കൺട്രോളറും ഒന്നിച്ച് ഡിപ്പോകളിലും പാക്കിങ് കേന്ദ്രങ്ങളിലും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ പല സാധനങ്ങളിലും ഗുണമേന്മ ഉറപ്പുവരുത്തിയിട്ടില്ലെന്ന് കണ്ടെത്തി.
ഗുണമേന്മ സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് പാക്ക് ചെയ്ത സാധനങ്ങൾ ഡിപ്പോയിേലക്ക് നൽകുന്നത്. പാക്കറ്റിലെ ലേബലും നിയമാനുസൃതമല്ലെന്ന് കണ്ടെത്തി. ഏലക്കായ, കശുവണ്ടി പരിപ്പ് എന്നിവയിലാണ് കൂടുതൽ ക്രമക്കേട് കണ്ടെത്തിയത്.
അംഗീകൃത ലബോറട്ടറിയിൽ പരിശോധന നടത്തിയതിെൻറ ഗുണമേന്മ സർട്ടിഫിക്കറ്റ് സഹിതം സാധനങ്ങൾ വിതരണം ചെയ്യണമെന്നാണ് സപ്ലൈകോ െടൻഡർ വ്യവസ്ഥ. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് സപ്ലൈകോ ഓണക്കിറ്റ് തയാറാക്കുന്നതെന്ന പരാതി ശരിവെക്കുന്നതാണ് അധികൃതരുടെ കണ്ടെത്തൽ.
ഓണക്കിറ്റ് തയാറാക്കാൻ സപ്ലൈകോ മാസങ്ങൾക്ക് മുമ്പേ നടപടി ആരംഭിച്ചെങ്കിലും അവസാന സമയം നടപടിക്രമങ്ങൾ അട്ടിമറിച്ച് ഗുണമേന്മ കുറഞ്ഞ ഉൽപന്നങ്ങൾ കിറ്റിൽ ഉൾപ്പെടുത്തി കമീഷൻ തട്ടാൻ ഒരു വിഭാഗം ജീവനക്കാർ ശ്രമിക്കുന്നതായാണ് അധികൃതരുടെ വിലയിരുത്തൽ.
ഇതിന് വിതരണ സമയത്ത് സാധനങ്ങൾക്ക് ക്ഷാമം സൃഷ്ടിക്കുകയാണ് പതിവ്. ഇതോടെ ലോക്കൽ പർച്ചേസിന് അനുമതി ലഭിക്കുകയും അവയുടെ മറവിൽ ഗുണമേന്മ കുറഞ്ഞ സാധനങ്ങൾ വിതരണം നടത്തി കമീഷൻ വാങ്ങുകയും ചെയ്യും.
പല സാധനങ്ങൾക്കും പാക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത് മാർക്കറ്റ് വിലയെക്കാൾ കൂടുതലാണെന്ന് പരാതിയുണ്ട്. ഏലക്ക 20 ഗ്രാം, കശുവണ്ടി പരിപ്പ് 50 ഗ്രാം എന്നിവയുെട പാക്കറ്റിന് 40 രൂപ വീതമാണ് രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.