വിലത്തകർച്ച: വൈക്കോൽ കൃഷിയിടങ്ങളിൽ ഉപേക്ഷിക്കുന്നു
text_fieldsകോട്ടായി: വൈക്കോൽ വില തകർച്ചയോടൊപ്പം തകർന്നടിയുന്നത് കർഷക പ്രതീക്ഷകൾ. കഴിഞ്ഞ സീസണിൽ ഒരു കെട്ട് വൈക്കോലിന് 180-200 രൂപ വിലയുണ്ടായിരുന്നത് ഇത്തവണ കെട്ടിന് 70-80 രൂപ വരെയായി കുറഞ്ഞു. നെല്ലറയിൽ രണ്ടാം വിള കൊയ്തുതുടങ്ങിയിട്ട് ആഴ്ചകളായി. ഓരോ സീസണിലും കർഷകർക്ക് ചെറിയ ആശ്വാസമാകാറുള്ളത് കൊയ്ത്തിനുശേഷം ലഭിക്കുന്ന വൈക്കോലാണ്. എന്നാൽ ഇത്തവണ വൈക്കോലിന് വിലത്തകർച്ച നേരിട്ടതോടെ വൈക്കോലിന് ആവശ്യക്കാരില്ലാതായി. പേപ്പർ പൾപ്പ്, ബിയർ നിർമാണം, കാലിത്തീറ്റ നിർമാണം എന്നീ ആവശ്യങ്ങൾക്കാണ് വൈക്കോൽ ഉപയോഗിക്കാറുള്ളത്. വില തകർന്നതോടെ കർഷകർ വൈക്കോൽ പാടത്തുതന്നെ ഉപേക്ഷിക്കുകയാണ്. വൈക്കോൽ കെട്ടാക്കാൻ പ്രത്യകവാടക നൽകണം.
വൈക്കോലിന് ഇത്രയധികം വിലത്തകർച്ച നേരിട്ട കാലമുണ്ടായിട്ടില്ലെന്നും പൊതുവെ നഷ്ടക്കണക്ക് മാത്രമുള്ള നെൽകൃഷി വൈക്കോൽ വില കൂടി തകർന്നതോടെ മുഴുനഷ്ടത്തിലായെന്നും കർഷകർ പറയുന്നു. വിലയുള്ള സമയത്ത് കൊയ്ത്തുകഴിയുന്ന മുറക്ക് വൈക്കോൽ അന്വേഷിച്ച് കച്ചവടക്കാർ പാടത്തെത്താറുണ്ടായിരുന്നെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.