കുതിച്ചുയർന്ന് നേന്ത്രൻ ചെറുകായകൾക്ക് വിലയിടിവ്
text_fieldsപാലക്കാട്: ഓണക്കാലത്തെപ്പോലും അമ്പരപ്പിക്കും വിധം നേന്ത്രപ്പഴത്തിന് വിലകുതിക്കുന്നു. ഓണക്കാലത്ത് നാട്ടിലെ വിളവെടുപ്പ് തീർന്നതോടെ മാർക്കറ്റിലേക്ക് നാടൻ കായയുടെ വരവ് വളരെ കുറഞ്ഞിരുന്നു. തുടർന്ന് മേട്ടുപ്പാളയം കായയാണ് മാർക്കറ്റിൽ സുലഭമായി ലഭിച്ചിരുന്നത്. പക്ഷേ, ഇപ്പോൾ മേട്ടുപ്പാളയം കായയുടെ വരവ് കുറഞ്ഞതും നാടൻ നേന്ത്രക്കായയുടെ ലഭ്യതക്കുറവും വിലവർധനക്ക് പ്രധാന കാരണമായതായി വ്യാപാരികൾ പറയുന്നു.
പാലക്കാട് മൊത്ത വിതരണ കേന്ദ്രത്തിൽ തന്നെ 60-65 രൂപക്ക് മുകളിലാണ് ഒരുകിലോ നേന്ത്രക്കായക്ക് വിലവരുന്നത്. അത് ചില്ലറ വിൽപന കേന്ദ്രത്തിലെത്തുമ്പോൾ വില 70-80ൽ മുകളിലും ആകുന്നു. വിലവർധന സാധാരണക്കാരന് തിരിച്ചടിയും നാട്ടിലെ കർഷകർക്ക് ആശ്വാസത്തിന് വകനൽകാത്തതുമാണ്. കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്നാട്ടിൽ പെയ്യുന്ന കനത്ത മഴയിൽകൃഷിയിടങ്ങൾ പലതും വെള്ളം കയറിയിരിക്കുകയാണ്. ഇത് മാർക്കറ്റിനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.
അതേസമയം, ഞാലിപ്പൂവൻ, റോബസ്റ്റ പോലുള്ള ചെറുപഴങ്ങൾക്ക് വിലക്കുറവാണുള്ളത്. മൈസൂർപൂവന് ചിലറ വൽപന വില 20-22 രൂപയാണ്. ഞാലിക്ക് 20-30 രൂപയും റോബസ്റ്റക്ക് 20-25 രൂപയുമാണ് മൊത്തമാർക്കറ്റിലെ വില. കഴിഞ്ഞ ആഴ്ചകളിൽ ഞാലിപ്പൂവൻ, റോബസ്റ്റ പഴങ്ങൾക്ക് റീട്ടെയിൽ മാർക്കറ്റിൽ 60 രൂപക്ക് മുകളിൽ വിലയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.