കോവിഡ്: ചിതലെടുത്ത് മരം വ്യവസായം
text_fieldsപാലക്കാട്: ലോക്ഡൗണിൽ നിലനിൽപ്പ് അവതാളത്തിലായി മരവ്യാപാര മേഖല. ചെറുതും വലതുമായ മരഡിപ്പോകൾ, സോമില്ലുകൾ, ഫർണിച്ചർ യൂനിറ്റുകൾ, പ്ലൈവുഡ് കമ്പനികൾ തുടങ്ങിയവ അടഞ്ഞുകിടക്കുകയാണ്.
അന്തർ സംസ്ഥാന തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങിയതും ലോക്ഡൗൺ വന്നതും മരവ്യവസായത്തിന് കനത്ത തിരിച്ചടിയായി. സ്വകാര്യ പറമ്പുകളിൽനിന്നും മരങ്ങൾ വാങ്ങി മുറിച്ചുവിൽക്കുന്ന നൂറുകണക്കിന് ചെറുകിട കച്ചവടക്കാർ കടുത്ത പ്രതിസന്ധിയിലാണ്. തടിയും കട്ടൻസും വിറകുമടക്കം കെട്ടികിടന്ന് നശിക്കുകയാണെന്ന് മരവ്യാപാരികൾ പറയുന്നു.
ലോക്ഡൗണിന് മുമ്പ് തമിഴ്നാട്ടിലേക്ക് വൻതോതിൽ മരം കയറ്റിപോയിരുന്നു. ഇത് ഇപ്പോൾ പൂർണമായി നിലച്ചു. മരവ്യാപാരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളികൾ, ഏജൻറുമാർ അടക്കം വലിയൊരു വിഭാഗത്തിെൻറ ജീവിതം വഴിമുട്ടി. വൻേതാതിൽ ബാങ്ക്വായ്പ എടുത്ത് കച്ചവടം നടത്തുന്ന ഇൗ മേഖലയിലുള്ളവർ കടക്കെണിയിൽ ആയിരിക്കുകയാണ്.
കോടിക്കണക്കിന് നികുതിവരുമാനം ലഭിക്കുന്ന മര വ്യവസായ മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര ഇടപെടലുകൾ നടത്തണമെന്നും വായ്പ എഴുതിത്തള്ളണമെന്നും ഓൾ കേരള ടിംബർ മർചൻറ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഓൺലൈനായി നടന്ന യോഗത്തിൽ പ്രസിഡൻറ് എസ്. റഷീദ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി പി.എച്ച്. ഷമീർ, കെ.വി. മോഹനൻ, പി. കുര്യക്കോസ്, പി. ജോസ്, എച്ച്. എം. ഹക്കീം, സണ്ണി, കെ.വി. മുഹമ്മദ്, ബാബു, ഹക്കീം, അബൂബക്കർ, മണി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.