ബജറ്റിനെതിരെ പ്രതിഷേധം
text_fieldsആലത്തൂർ: കേന്ദ്ര-സംസ്ഥാന ബജറ്റിനെതിരെ തരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി തരൂർപള്ളി ഭാഗത്തെ പെട്രോൾ പമ്പിനുമുമ്പിൽ പ്രതിഷേധ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ശാന്ത ജയറാം ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം. സഹദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി സരസ്വതി രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കെ അജിത് കുമാർ സ്വാഗതവും പ്രകാശനി സുന്ദരൻ നന്ദിയും പറഞ്ഞു.
എരിമയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ ബഡ്ജറ്റിനെതിരെ പ്രതിഷേധിച്ചു. പന്തം കൊളുത്തിയായിരുന്നു പ്രകടനം. വി. സുദർശൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ടി.കെ. അപ്പു അധ്യക്ഷത വഹിച്ചു, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി എം.വി. സജീവ് കുമാർ, മുരളീധരൻ, രാജൻ, എ.കെ. നൗഫൽ, ജീവൻ കൃഷ്ണ, ചെന്തമാര, ബാബു എന്നിവർ നേതൃത്വം നൽകി.
സംസ്ഥാന ബജറ്റ് സർക്കാർ ജീവനക്കാർ ഉൾപ്പെടെ സർവജനവിഭാഗങ്ങളെയും പ്രയാസപ്പെടുത്തുന്നതാണെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു.ബജറ്റിനെതിരെ ആലത്തൂർ താലൂക്ക് ഓഫിസിന് മുന്നിൽ പ്രതിഷേധ യോഗവും നടത്തി.പ്രസിഡന്റ് ജി. മുരളീധരൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
ജില്ല വൈസ് പ്രസിഡന്റ് കെ.ആർ. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ജോയന്റ് സെക്രട്ടറി സുരേന്ദ്രൻ ട്രഷറർ ഉമർ ഫാറൂഖ്, അയ്യപ്പൻ മാസ്റ്റർ, അബ്ദുൽ ഖാദർ, ഗോപിനാഥൻ, കെ.എം. ജോർജ്, ശ്രീകുമാരൻ, പ്രസന്ന, സരസ്വതി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.