പി.എസ്.സിയെ പിണറായി സരിത കമീഷനാക്കി –വി.ടി. ബൽറാം
text_fieldsകൂറ്റനാട്: പി.എസ്.സിയെ ഇടതുസർക്കാർ പിണറായി സരിത കമീഷനാക്കി തരംതാഴ്ത്തിയെന്ന് വി.ടി. ബൽറാം എം.എൽ.എ. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ടി.എച്ച്.
ഫിറോസ്ബാബു നയിക്കുന്ന ഹം ചലേ പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ഭരണത്തിൽ വന്നാൽ പിൻവാതിൽ നിയമനങ്ങൾ മുഴുവൻ പരിശോധിക്കും.
കർഷകസമരത്തെ ആക്രമിച്ച് ഇല്ലാതാക്കുന്ന മോദിയുടെ പാതയിൽ, സമരം ചെയ്യുന്ന ഉദ്യോഗാർഥികളെ പിണറായി വിജയൻ ഇല്ലായ്മചെയ്യുകയാണ്. ഒരേനയം നടപ്പിലാക്കുന്ന ഒരേമനസ്സുള്ള ഭരണാധികാരികളാണ് മോദിയും പിണറായിയുമെന്നും അദ്ദേഹം ആരോപിച്ചു.
യൂത്ത് കോൺഗ്രസ് തൃത്താല നിയോജകമണ്ഡലം പ്രസിഡൻറ് സനോജ് കണ്ടാലയിൽ അധ്യക്ഷത വഹിച്ചു.
മുൻ ഡി.സി.സി പ്രസിഡൻറ് സി.വി. ബാലചന്ദ്രൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഒ.കെ. ഫാറൂഖ്, കെ.എം. ഫെബിൻ, സംസ്ഥാന സെക്രട്ടറിമാരായ ജിൻഷാദ് ജിന്നാസ് ജസീർ മുൺഡ്രോട്ട്, എ.കെ. ഷാനിബ്, പി. സരിൻ, സജേഷ് ചന്ദ്രൻ, അഡ്വ. എൻ.എസ്. ശിൽപ, കെ.എസ്.യു ജില്ല പ്രസിഡൻറ് കെ.എസ്. ജയഘോഷ്, കോൺഗ്രസ് നേതാക്കളായ സി.എച്ച്. ഷൗക്കത്തലി, ബാബുനാസർ, പി. മാധവദാസ്, പി.വി. മുഹമ്മദാലി, കെ. മുഹമ്മദ്, പി.എ. വാഹിദ്, കെ. ബാലകൃഷ്ണൻ, പി. ശ്രീനാഥ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.