വീണ്ടും പി.ടി -14; ഇത്തവണ കവയിൽ
text_fieldsപാലക്കാട്: പി.ടി സെവനെ (ധോണി) കൂട്ടിലാക്കി മാസങ്ങളാവും മുമ്പേ മലമ്പുഴയില്‍ ഭീതിയായി പി.ടി 14 (പാലക്കാട് ടസ്കര്‍ 14). മലമ്പുഴക്കും കവക്കും ഇടയിലുള്ള ജനവാസ മേഖയിലാണ് ഞായറാഴ്ച പി.ടി-14 ഇറങ്ങിയത്. മേഖലയിൽ സ്ഥിരമായി ഇറങ്ങുന്ന ആനയാണെങ്കിലും രണ്ടാഴ്ചയായി ആന ഈ വഴി വന്നിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. ആന ഇറങ്ങിയെങ്കിലും പ്രദേശത്ത് നാശനഷ്ടം ഉണ്ടാക്കിയിട്ടില്ല.
നേരത്തെയും പി.ടി സെവനൊപ്പം ജനവാസ മേഖലയിൽ സജീവ സാന്നിധ്യമായിരുന്നു ആന. എന്നാൽ പി.ടി സെവൻ അകത്തായതോടെ മാസങ്ങൾ കാട്ടിലേക്ക് ഉള്‍വലിഞ്ഞ പി.ടി പതിനാലാമന്‍ കഴിഞ്ഞ കുറച്ചുനാളുകളായി കാട്ടാനക്കൂട്ടത്തോടൊപ്പം വീണ്ടും കഞ്ചിക്കോട്, മലമ്പുഴ ജനവാസമേഖലയില്‍ ഭീതി പരത്തുകയാണ്. മഴക്കാലമായതോടെ പുല്ല് തേടി പി.ടി-14ന്റെ വരവ് കഞ്ചിക്കോട്, മലമ്പുഴ മേഖലയിലെ ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്. കരടിയോട് പ്രദേശത്തും കവ മേഖലയിലും ആനക്കൂട്ടം സ്ഥിരമായി എത്താറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.