പുതുനഗരം പഞ്ചായത്ത് ആംബുലൻസ് കട്ടപ്പുറത്ത്
text_fieldsപുതുനഗരം: പഞ്ചായത്തിന് അനുവദിച്ച ആംബുലൻസ് പ്രവർത്തിക്കണമെന്ന് ആവശ്യം ശക്തം. എം.എൽ.എയുടെ വികസന ഫണ്ട് ഉപയോഗിച്ച് ഒരു വർഷങ്ങൾക്കു മുമ്പ് വാങ്ങിയ ആംബുലൻസാണ് ഉപയോഗശൂന്യമായി നിർത്തിയിട്ടത്.
നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യത്തെ തുടർന്നാണ് ആംബുലൻസ് ലഭിച്ചത്. എന്നാൽ പഞ്ചായത്തിന് പുറകിൽ ആംബുലൻസ് നിർത്തിയിട്ട ഷെഡിന് ചുറ്റും ഹരിതകർമസേനയുടെ പ്ലാസ്റ്റിക്ക് ചാക്കുകൾ നിരത്തിയ നിലയിലാണ്.
ഡ്രൈവറെ നിയമിച്ച് ആംബുലൻസ് പ്രവർത്തിപ്പിക്കാൻ പഞ്ചായത്ത് ഭരണസമിതി മുന്നോട്ടു വരാത്തതാണ് ആംബു ലൻസ് കട്ടപ്പുറത്താകാൻ കാരണം.
നിലവിൽ ഒരു സന്നദ്ധ സംഘടനയുടെ ആംബുലൻസ് മാത്രമാണ് പുതുനഗരത്തുള്ളത്. അതേസമയം, ആംബുലൻസ് പാലിയേറ്റീവ് വിഭാഗത്തിന് കൈമാറാനുള്ള നടപടി ആരംഭിച്ചതായി പഞ്ചായത്ത് സെക്രട്ടറി അജിദേവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.