കാർഷിക മേഖലക്ക് ഉണർവേകി ആശ്വാസമഴ
text_fieldsപാലക്കാട്: കഴിഞ്ഞ ദിവസം ജില്ലയിൽ പരക്കെ ലഭിച്ച മഴ കാർഷിക മേഖലക്ക് ഉണർവേകി. വിഷു കഴിഞ്ഞാൽ ഒന്നാംവിള കൃഷിപ്പണികൾ തുടങ്ങുന്നത് പതിവാണ്. എന്നാൽ, ഇത്തവണ കനത്ത ചൂടും വേനൽമഴക്കുറവും കാരണം കൃഷിപ്പണികൾ ആരംഭിക്കാൻ തടസ്സമായി.
കഴിഞ്ഞദിവസം ലഭിച്ച വേനൽമഴ ചൂടിന് ആശ്വാസത്തോടൊപ്പം കൃഷിപ്പണികൾ ആരംഭിക്കാനും സഹായകമായി.
ജില്ലയിൽ ഒന്നാംവിള സാധാരണ പൊടിവിത നടത്തിയാണ് കൃഷിയിറക്കുന്നത്. വിഷുകഴിഞ്ഞ ഉടനെ കാലാവസ്ഥ അനുകൂലമായാൽ കർഷകർ പാടങ്ങളിൽ കൃഷിപണികൾക്ക് തുടക്കം കുറിക്കുന്നത് പതിവാണ്. ഇത്തവണ വേനൽമഴ ലഭിക്കാത്തതിനാൽ പ്രാരംഭപ്രവൃത്തികൾ നീണ്ടുപോയി. വിത ആരംഭിക്കുന്നതിന് മുമ്പായി പാടശേഖരങ്ങളിലെ വരമ്പുകൾ വൃത്തിയാക്കി ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുത് മറിച്ച് വിത്ത് എറിയുന്നതിന് പാകമാക്കുന്ന പ്രവൃത്തികൾ നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
ഉമ, ജ്യോതി തുടങ്ങിയ വിത്തുകളാണ് സാധാരണയായി ഒന്നാം വിളക്ക് ഉപയോഗിക്കുന്നത്. ഇതിൽ ഉമക്ക് 120 ദിവസവും, ജ്യോതിക്ക് 90 ദിവത്തെ കാലാവധിയുമാണുള്ളത്. ഒന്നാംവിളയിൽ മഴ ലഭ്യത കുടൂതൽ ലഭിക്കുന്നതിനാൽ ചെടികൾ മഴയത്ത് വീഴാതെ നിൽക്കുന്ന വിത്തുകളാണ് കർഷകർ തെരഞ്ഞടുക്കുന്നത്. കാലാവസ്ഥ അനുകൂലമായാൽ ഒന്നാംവിള ശരാശരി 26000 മുതൽ 30,000 ഹെക്ടർ വരെ സ്ഥലത്ത് കൃഷിയിറക്കും. ഇഞ്ചി, മഞ്ഞൾ, കപ്പ തുടങ്ങിയവക്കും പച്ചക്കറി കൃഷിക്കും നിലം ഒരുക്കാനും മഴ അനുകൂലമായി. ജില്ലയുടെ എല്ലായിടത്തും വ്യാപകമായ തോതിൽ മഴ ലഭിച്ചതും പണികൾ ഏകീകരിച്ച് നടത്താൻ സാധി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.