രാജീവ് ഗാന്ധി അനുസ്മരണ പ്രഭാഷണവും പുഷ്പാർച്ചനയും
text_fieldsപട്ടാമ്പി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 33ാം രക്തസാക്ഷിത്വ ദിനത്തിൽ പട്ടാമ്പി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അനുസ്മരണ പ്രഭാഷണവും പുഷ്പാർച്ചനയും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ആർ. നാരായണസ്വാമി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. ബഷീർ അധ്യക്ഷത വഹിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ എ. ശ്രീനിവാസൻ, ടി.ടി. സലീം, സി.പി. ബാബു, വാഹിദ് കൽപ്പക, സി.കെ. ഉബൈദ്, എൻ. ഗണേശൻ, പി. രൂപേഷ്, ഉമ്മർ കിഴായൂർ, ടി.പി. മുനീർ, സി. രഞ്ജു, സിബി, ടി.പി. റഷീദ് എന്നിവർ സംസാരിച്ചു.
ആലത്തൂർ: മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. എ. അലാവുദ്ദീൻ അധ്യക്ഷത വഹിച്ചു. തൃപ്പാളൂർ ശശി, വി. കനകാംബരൻ, എൻ. രാമചന്ദ്രൻ, ഷെരീഫ്, ഹാരിസ്, ഗുരുവായൂരപ്പൻ, സി. ജയൻ എന്നിവർ സംസാരിച്ചു.
ആലത്തൂർ: മണ്ഡലം ഐ.എൻ.ടി.യു.സിയുടെ രക്തസാക്ഷിത്വ ദിനം ജില്ല സെക്രട്ടറി തൃപ്പാളൂർ ശശി ഉദ്ഘാടനം ചെയ്തു. ദിലീപ്, സൈദ് മുഹമ്മദ്, കുഞ്ഞുമുഹമ്മദ്, ഗ്രാമപഞ്ചായത്ത് അംഗം ലീല ശശി, സതി രത്നം, ലത സ്വാമിനാഥൻ, ജയന്തി, രജനി എന്നിവർ പങ്കെടുത്തു.
മങ്കര: പ്രിയദർശിനി കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 32ാം രക്തസാക്ഷി ദിനാചരണവും അനുസ്മരണവും വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ഡി.സി.സി ജില്ല ജനറൽ സെക്രട്ടറി എം.എൻ. ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു.സി. വിനയൻ അധ്യക്ഷത വഹിച്ചു. എൻ.കെ. അഖിൽ, തൗഫീക്, ആദൻ, കെ.സി. സന്തോഷ്, കെ.ബി. വിനോദ്, കെ.എൽ. ചന്ദ്രിക, ചന്ദ്രൻ ഋഷിക് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.