വിളവെടുത്ത മീൻ കോവിഡ് ബാധിത മേഖലയിലുള്ളവർക്ക് സൗജന്യമായി നൽകി രമാധരൻ
text_fieldsപല്ലശ്ശന: വളർത്തു മീനുകളെല്ലാം കോവിഡ് ബാധിത മേഖലയിലെ ജനങ്ങൾക്ക് സൗജന്യമായി നൽകി രമാധരൻ. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പും പല്ലശ്ശന പഞ്ചായത്തും സംയുക്തമായി നടത്തിയ മത്സ്യകൃഷിയാണ് താമരമൂളിയിൽ വീടിനോട് ചേർന്ന് പടുതക്കുളം നിർമിച്ച രമാധരൻ 1000 വാള മീൻകുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. 10 മാസത്തെ വളർത്തലിനു ശേഷം വിളവെടുത്ത മുഴുവൻ മീനും നാട്ടുകാർക്ക് സൗജന്യമായി നൽകി.
കോവിഡ് മൂലം പ്രയാസപ്പെടുന്നവർക്ക് സാധ്യമാകുന്ന സഹായം ചെയ്യണമെന്ന ആഗ്രഹമാണ് നടപ്പായത്. തുടർന്നും സാധ്യമാകുന്ന സഹായങ്ങൾ ജനങ്ങൾക്കായി ചെയ്തു നൽകുമെന്ന് സി.പി.എം ഏരിയ സെക്രട്ടറികൂടിയായ കെ. രമാധരൻ പറഞ്ഞു.
രമാധരനൊപ്പം 13 മത്സ്യ കർഷകരാണ് വിട്ടുവളപ്പിൽ തയാറാക്കിയ പടുതക്കുളത്തിൽ വാള മത്സ്യങ്ങൾ വിളവിറക്കിയത്. ഓരോ മീനും 400 ഗ്രാം മുതൽ ഒരു കിലോ വരെയുണ്ട്. കെ. ബാബു എം.എൽ.എ മീൻ വിതരണം നടത്തി. പല്ലശ്ശന പഞ്ചായത്ത് പ്രസിഡൻറ് എൽ. സായ് രാധ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. ലീലാമണി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.