എലിപ്പനി; മരണങ്ങളേറുന്നു
text_fieldsപാലക്കാട്: 25 ദിവസത്തിനിടെ ജില്ലയില്‍ എലിപ്പനി ബാധിച്ച് മരിച്ചത് ആറ് പേർ. ഈ വര്‍ഷം ഇതുവരെ 22 പേര് എലിപ്പനി ബാധിച്ച് മരിച്ചതായും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ആരോഗ്യവകുപ്പ് നിര്‍ദേശങ്ങളിലും പൊതുജനം വേണ്ടത്ര കരുതല്‍ സ്വീകരിക്കാത്തത് രോഗവ്യാപനത്തിന് കാരണമാകുന്നുണ്ട്. നിലവില്‍ എലിപ്പനി കേസുകളില്‍ രോഗം നിര്‍ണയിക്കുന്നതിന് മുമ്പ് തന്നെ രോഗിയുടെ ആരോഗ്യാവസ്ഥ കൂടുതല്‍ വഷളാവുകയും മരിക്കുകയുമാണ്.
കഴിഞ്ഞ ദിവസം പാലക്കാട് നഗരത്തില്‍ യുവതി എലിപ്പനി ബാധിച്ച് മരിച്ചിരുന്നു. ഇതിന് പുറമെ 12ന് കുമരംപുത്തൂരില്‍ 35 വയസ്സുകാരനും 19ന് മുതുതലയില്‍ 40 വയസ്സുകാരനും 14ന് കാവശ്ശേരിയില്‍ 30 വയസ്സുകാരനും 15ന് 56 വയസ്സുകാരനും എട്ടിന് പൊല്പുള്ളിത്തറയില് 72 വയസ്സുകാരനുമാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ഇത് കൂടാതെ ജില്ലയില്‍ തമിഴ്നാട്ടില്‍ നിന്നും തിരിച്ചെത്തിയ യുവതിയും പാലക്കാട് മുനിസിപ്പാലിറ്റിയില്‍ 71കാരനും ഡെങ്കിപ്പനി ബാധിച്ചും മരിച്ചിരുന്നു. അഗളിയില്‍ 18കാരനും പനിബാധിച്ച് മരണപ്പെട്ടു.
എച്ച്1 എന്‍1 കേസുകളും ഇതോടൊപ്പം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കൂടുതല്‍ കുട്ടികളില്‍ എച്ച്1 എന്‍1 ലക്ഷണങ്ങള്‍ കണ്ടതോടെ കുഴല്‍മന്ദത്ത് സ്കൂളിന് ഒരാഴ്ച അവധി നല്‍കിയിരുന്നു. ഈ മാസം 38 എച്ച്1 എന്‍1 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏഴ് മലമ്പനി കേസുകളും ചെള്ള് പനിയും മസ്തിഷ്ക ജ്വര കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പകര്‍ച്ചപ്പനി കേസുകളിലധികവും ഡെങ്കിയും എലിപ്പനിയുമാണ്. ഈ മാസം 457 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടിയത്. 38 പേര് എലിപ്പനിക്കും ചികിത്സ തേടി. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പകര്‍ച്ചപ്പനിക്ക് 18521 പേരാണ് ചികിത്സ തേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.