ലോറിയിൽ കടത്താൻ ശ്രമിച്ച റേഷനരി പൊലീസ് പിടികൂടി
text_fieldsപാലക്കാട്: അനധികൃതമായി ലോറിയിൽ കടത്താൻ ശ്രമിച്ച ഒരു ലോഡ് റേഷനരി പൊലീസ് പിടികൂടി. പിടിച്ചെടുത്ത റേഷനരി കൊഴിഞ്ഞാമ്പാറ എൻ.എഫ്.എസ്.എ ഗോഡൗണിൽ സൂക്ഷിക്കാൻ നിർദേശം നൽകി. ചിറ്റൂർ താലൂക്കിലെ സപ്ലൈ ഓഫിസ് അധികൃതരുടെ അനാസ്ഥയാണ് റേഷൻ വെട്ടിപ്പിന് കാരണമാകുന്നതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
സംസ്ഥാന അതിർത്തിയായ ചിറ്റൂരിൽ റേഷൻ ക്രമക്കേട് വ്യാപകമാണെന്ന് പരാതിയുണ്ട്. താലൂക്കിലെ പല കോളനികളിലും കൃത്യമായി ഭക്ഷ്യധാന്യം ലഭിക്കുന്നില്ലെന്ന പരാതി കമീഷന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഓരോ റേഷൻ കടയിലും ചെന്ന് കാർഡുടമകളുടെ മൊഴി നേരിട്ടെടുക്കാനാണ് നിർദേശം.
അതേസമയം, പിടിച്ചെടുത്ത അരി തമിഴ്നാട് റേഷനരിയാണെന്നും ആക്ഷേപമുണ്ട്. ജനുവരിയിൽ അനധികൃതമായി തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച റേഷനരി പിടികൂടിയിരുന്നു. 60 ചാക്കുകളിലായി 3500 കിലോ അരിയാണ് പിക്അപ് വാനിൽ കയറ്റി കടത്താൻ ശ്രമിച്ചത്. തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് വ്യാപകമായി റേഷനരി കടത്തുന്നത് പതിവാണ്. നേരത്തെ ട്രെയിനുകളിലും ബസുകളിലുമാണ് കേരളത്തിലേക്ക് അരി കടത്തിയിരുന്നു. ലോക്ഡൗണിൽ പാസഞ്ചർ ട്രെയിനുകളുടെ ഓട്ടം നിലച്ചതോടെ മറ്റ് ഊടുവഴികളിലൂടെയാണ് കേരളത്തിലേക്ക് അരി കടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.