കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ആദിവാസികളുടെ പുനരധിവാസം ഉടൻ
text_fieldsകാഞ്ഞിരപ്പുഴ (പാലക്കാട്): ഉരുൾപൊട്ടലിൽ വീടുകൾ നശിച്ച കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പാമ്പൻതോട്, വെള്ളത്തോട് ആദിവാസി കോളനിവാസികളുടെ പുനരധിവാസം ഉടൻ നടപ്പാക്കുമെന്ന് കലക്ടർ മൃൺമയി ജോഷി. കോളനിക്കാർ കണ്ടെത്തിയ സ്ഥലം രജിസ്റ്റർ ചെയ്യാൻ ഫണ്ട് അനുവദിക്കുമെന്നും കലക്ടർ പറഞ്ഞു.
കോളനിയിൽ നേരിട്ടെത്തിയാണ് കലക്ടർ ഇക്കാര്യം അറിയിച്ചത്. 45 വയസ്സ് കഴിഞ്ഞ എല്ലാവർക്കും കോവിഡ് വാക്സിനേഷൻ നൽകാൻ ക്യാമ്പ് സംഘടിപ്പിക്കാൻ കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിനും ആരോഗ്യ പ്രവർത്തകർക്കും നിർദേശം നൽകി. പട്ടികവർഗ വികസന വകുപ്പിെൻറ ഭക്ഷ്യക്കിറ്റും വിതരണം ചെയ്തു.
ഒറ്റപ്പാലം സബ് കലക്ടർ അർജുൻ പാണ്ഡ്യൻ, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സിദ്ദീഖ് ചേപ്പോടൻ, സെക്രട്ടറി ആൻറണി, പട്ടികവർഗ വികസന ഓഫിസർ ഗിരിജ എന്നിവരും കലക്ടർക്കൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.