ബന്ധു നിയമനം: പാലക്കാട് ജില്ല പഞ്ചായത്ത് പ്രസിഡൻറിെനതിരെ കോൺഗ്രസ്
text_fieldsപാലക്കാട്: ജില്ല പഞ്ചായത്ത് നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ ബന്ധുക്കള്‍ക്ക് പിന്‍വാതില്‍ നിയമനം നല്കിയ ജില്ല പഞ്ചായത്ത് പ്രസിഡൻറ് രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ഒ.ബി.സി ഡിപ്പാര്‍ട്മെൻറ് സംസ്ഥാന ചെയര്മാന് സുമേഷ് അച്യുതന് വാർത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രസിഡൻറ് അടുത്ത അഞ്ച് ബന്ധുക്കള്‍ക്ക് കഴിഞ്ഞ നാലര വര്‍ഷത്തിനിടെ ആരോഗ്യ വകുപ്പിൽ നിയമനം നല്‍കിയത് സത്യപ്രതിജ്ഞ ലംഘനമാണ്.
പ്രസിഡൻറിെൻറ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റൻറിെൻറ സഹോദരിമാര്‍ക്കും അവരുടെ ഭര്ത്താക്കന്മാര്ക്കും ആരോഗ്യ വകുപ്പിൽ നിയമനം ലഭിച്ചത് പിന്‍വാതിലിലൂടെയാണ്.
കഴിഞ്ഞ നാലരവര്‍ഷത്തിൽ ജില്ല പഞ്ചായത്തിന് കീഴിലുള്ള സ്ഥാപനങ്ങളിൽ നടന്ന നിയമനങ്ങൾ മുഴുവൻ പരിശോധിക്കണമെന്നും സുമേഷ് അച്യുതൻ ആവശ്യപ്പെട്ടു.
അതേസമയം, ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി തീരുമാനപ്രകാരം നടപടിക്രമം പാലിച്ചാണ് മുഴുവൻ നിയമനങ്ങളും നടന്നിട്ടുള്ളതെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. നാരായണ ദാസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.