വടക്കഞ്ചേരിയിലെ അജൈവ മാലിന്യം നീക്കംചെയ്യൽ; മുൻതീരുമാനം മാറ്റി പഞ്ചായത്ത്
text_fieldsവടക്കഞ്ചേരി: വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിൽ വ്യാപാരികളുടെ അജൈവ മാലിന്യം നീക്കംചെയ്യൽ സംബന്ധിച്ച് പഞ്ചായത്ത് കൊണ്ടുവന്ന മുൻതീരുമാനം മാറ്റി. ഹരിത കർമസേന തൊഴിലാളികളെ ഉപയോഗിച്ച് മാലിന്യത്തിന്റെ അളവനുസരിച്ച് പണം സ്വീകരിച്ചാണ് ഓരോ സ്ഥാപനത്തിൽ നിന്നും മാലിന്യനിർമാർജനം നടത്തിയിരുന്നത്. ഒമ്പത് ദിവസമായി അജൈവ മാലിന്യം നീക്കം ചെയ്തിരുന്നില്ല. മാസത്തിലൊരിക്കൽ മാത്രം അജൈവ മാലിന്യം നീക്കം ചെയ്യു എന്ന തീരുമാനമാണ് മാറ്റിയത്. പുതിയ ക്രമീകരണം നടപ്പാക്കാനായി ഗ്രാമപഞ്ചായത്ത് അധികൃതർ വ്യാപാരി സംഘടനകളുടെയും ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെയും യോഗം വിളിച്ച് ചർച്ച ചെയ്തപ്പോൾ അജൈവ മാലിന്യം ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും നീക്കം ചെയ്യണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നു.
ഇതുപ്രകാരം കടകളിൽനിന്ന് അജൈവമാലിന്യം എടുക്കുന്നത് ആഴ്ചയിലൊരിക്കലോ മൂന്നു ദിവസം കൂടുമ്പോഴോ എന്ന രീതിയിലേക്ക് മാറ്റി. മാലിന്യം സൂക്ഷിക്കാൻ സൗകര്യമില്ലാത്ത ഇടങ്ങളിൽനിന്നുമാത്രം ദിവസേന എടുക്കും. കടകളിൽനിന്നുള്ള അജൈവമാലിന്യം നി ലവിൽ ചെയ്യുന്നതുപോലെ ഗ്രാമപഞ്ചായത്തിലെ ശുചീകരണത്തൊഴിലാളികൾ ദിവസേന എടുക്കും. ജൈവമാലിന്യവും അജൈവമാലിന്യവും തരംതിരിച്ച് നൽകണം. ശേഖരിക്കുന്നതിന് ഓൺലൈൻ രജി സ്ട്രേഷൻ ഏർപ്പെടുത്തി. കടയുടമകൾ 15-നകം രജിസ്റ്റർ ചെയ്യണം. ഫോൺ: 8075955610.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.