ജില്ല ആശുപത്രിയിൽ നവീകരണത്തിന് തുടക്കം; പ്രാഥമിക സൗകര്യങ്ങൾ അകലെ
text_fieldsപാലക്കാട്: നവീകരണ പ്രവൃത്തി തുടങ്ങിയതോടെ ജില്ല ആശുപത്രിയിലും വനിത ശിശു ആശുപത്രികളിലും രോഗികളുമായെത്തുന്നവർക്ക് ദുരിതമേറി. നവീകരണ പ്രവൃത്തികളുടെ ഭാഗമായി ജില്ല ആശുപത്രി കോമ്പൗണ്ടിലുണ്ടായിരുന്ന പഴയ ടി.ബി വാർഡും ഇവിടെയുണ്ടായിരുന്ന കാന്റീനും പൊളിച്ചു. വനിത ശിശു ആശുപത്രിക്ക് മുന്നിലെ ശൗചാലയവും പൊളിച്ചുമാറ്റി.
കാന്റീൻ പൊളിച്ചതോടെ രോഗികൾക്കും മറ്റും ഭക്ഷണം വാങ്ങിക്കാൻ ജില്ല ആശുപത്രിക്ക് മുന്നിലെ ഹോട്ടലുകളിലോ സഹകരണ ആശുപത്രി കോമ്പൗണ്ടിലെ കാന്റീനിലോ പോകണം. നേരത്തെ വനിത ശിശു ആശുപത്രി റോഡിൽ നിരവധി ചായക്കടകളുണ്ടായിരുന്നതും കൈയേറ്റത്തിന്റെ പേരിൽ ഒഴിപ്പിച്ചു. രോഗികളും കൂട്ടിരിപ്പുകാരുമെല്ലാം ആശുപത്രിക്കകത്തെ ശുചിമുറികളുപയോഗിക്കുമെങ്കിലും സന്ദർശകർക്ക് ശുചിമുറിയില്ല. ദിനംപ്രതി നൂറുകണക്കിനാളുകളെത്തുന്ന ആശുപത്രിക്ക് സമീപം കാന്റീനും ശുചിമുറിയും ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. നൂറുകണക്കിനാളുകളാണ് ദിനംപ്രതിയെത്തുന്നത്. നവീകരണം അനിവാര്യമാണെങ്കിലും ബദൽ സൗകര്യമൊരുക്കേണ്ടതും അത്യാവശ്യമാണെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.