പാലക്കാട് ജില്ല വികസന സമിതിയോഗത്തില്‍ പ്രമേയം
text_fieldsപാലക്കാട്: മഴമൂലം തകര്‍ന്ന വീടുകളുടെ ബലക്ഷയം കണക്കിലെടുത്ത് നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ല വികസനസമിതി യോഗത്തില്‍ പ്രമേയം. പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നോ ലൈഫ് മിഷന് ഫണ്ടില്‍ നിന്നോ നാല് ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരമായി അനുവദിക്കണമെന്ന പ്രമേയം കെ.ഡി. പ്രസേനനന്‍ എം.എല്‍.എയാണ് അവതരിപ്പിച്ചത്. പ്രമേയത്തെ പി.പി. സുമോദ് എം.എല്‍.എ പിന്താങ്ങി. സപ്ലൈകോ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സംഭരണ തുക കൈമാറുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതില്‍ ബാങ്കുകളുമായി ബന്ധപ്പെട്ട് വേണ്ട നടപടി സ്വീകരിക്കണമെന്ന് കലക്ടര്‍ ഡോ.എസ്. ചിത്ര ലീഡ് ബാങ്ക് മാനേജര്‍ക്ക് നല്കി.
ഇതോടൊപ്പം നെല്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുക പത്ത് ദിവസത്തിനുള്ളില്‍ നല്‍കണമെന്നും നിര്‍ദ്ദേശം നല്കി. വി.എഫ്.പി.സി.കെ (വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്സ് പ്രമൊഷന് കൗണ്‍സില്‍) മുഖേന പച്ചത്തേങ്ങ സംഭരണം പുനരാരംഭിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിർദേശം നല്കി. രമ്യാ ഹരിദാസ് എം.പിയുടെ പ്രതിനിധി പി. മാധവന്റെ ആവശ്യപ്രകാരമാണ് നിർദേശം. പട്ടാമ്പി താലൂക്കില്‍ പച്ചത്തേങ്ങ സംഭരണ കേന്ദ്രം ആരംഭിക്കാന്‍ സാധിക്കുമോ എന്നത് പരിശോധിച്ച് വരികെയാണെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ യോഗത്തില്‍ വ്യക്തമാക്കി. പട്ടാമ്പി താലൂക്ക് ആശുപത്രിയിലെ സൗകര്യങ്ങള്‍ കാര്യക്ഷമമാക്കണമെന്ന് മുഹമ്മദ് മുഹ്സിന് എം.എല്‍.എയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ രക്തബാങ്ക് ആരംഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് കെ. പ്രേംകുമാര്‍ എം.എല്‍.എയും ആവശ്യപ്പെട്ടു.
കൊട്ടേക്കാട് പ്രത്യേകമായി കാന്‍സര്‍ ക്യാമ്പ് നടത്തണമെന്ന ആവശ്യം എ. പ്രഭാകരന് എം.എല്‍.എ മുന്നോട്ട് വച്ചു. പെരുമാട്ടി പഞ്ചായത്തിലെ പി.എം.ജി.എസ്.വൈല് ഉള്‍പ്പെട്ട കമ്പാലത്തറ റോഡിന്റെ ബാക്കിയുള്ള പ്രവൃത്തികള്‍ ഓഗസ്റ്റ് 30നകം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്. വിനോദ് ബാബു യോഗത്തില്‍ ആവശ്യപ്പെട്ടു.
ഒഴലപ്പതി റോഡില്‍ അമിതഭാരം കയറ്റിയ വാഹനങ്ങള്‍ സഞ്ചരിക്കുന്നത് തടയുന്നതിന് സംയുക്ത പരിശോധന നടത്തണമെന്നും നിർദേശം ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എം.എല്‍.എ എ. പ്രഭാകരന്, മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്.വിനോദ് ബാബു എന്നിവര്‍ നിർദേശം നല്കി.
പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെട്ട പൊരിയാനി കരിമണി റോഡ്, കഞ്ചിക്കോട് ബി.ഇ.എം.എല്‍ റോഡ്, തെക്കേ മലമ്പുഴ റോഡ് എന്നിവിടങ്ങളിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി മരം മുറിക്കുന്നതിന് വനംവകുപ്പിന്റെ നടപടികള്‍ വേഗത്തിലാക്കണമെന്ന് കലക്ടര്‍ നിർദേശം നല്കി.
പട്ടാമ്പി മണ്ഡലത്തിലെ പല പഞ്ചായത്തുകളിലെ ജല ദൗര്‍ലഭ്യവും ഓവര്‍ ലോഡിനാല്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതും തടയുന്നതിന് വിവിധ പ്രദേശങ്ങളില്‍ ചെറിയ ടാങ്കുകള്‍ സ്ഥാപിച്ച് ഈ പ്രശ്നം പരിഹരിക്കാമെന്നത് ഉചിതമാണെന്ന് മുഹമ്മദ് മുഹ്സിന് അഭിപ്രായപ്പെട്ടു. ഇതിന് വേണ്ട നടപടി സ്വീകരിക്കുമെന്നും കൊപ്പം- വിളയൂര്‍ പഞ്ചായത്തുകളില്‍ ജലജീവന്‍ മിഷന് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പൈപ്പ് സ്ഥാപിക്കുന്നത് പൂര്‍ത്തീകരിച്ചുവെന്നും പഞ്ചായത്തുകള്‍ നല്കുന്ന മുന്‍ഗണനാ ക്രമത്തില്‍ ജലവിതരണം ആരംഭിച്ചുവെന്നും മറുപടിയായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വ്യക്തമാക്കി. ശ്രീകൃഷ്ണപുരം, തിരുവാഴിയോട് മേഖലകളില്‍ വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം തടയുന്നതിന് പൊലീസ്-എക്സൈസ് സത്വര നടപടി സ്വീകരിക്കണമെന്ന് കെ. പ്രേംകുമാര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഇന്ദിരാനഗര്‍ കോളനിയില്‍ പട്ടയമില്ലാത്ത അര്‍ഹരായവര്‍ക്ക് പട്ടയം അനുവദിക്കുന്നതിനായി നടപടി സ്വീകരിക്കാന്‍ തഹസില്‍ദാര്‍ക്ക് നിർദേശം നല്‍കും.
റോഡരികില്‍ നില്ക്കുന്ന അപകടകരമായ മരങ്ങള്‍ ലേലം വിളിച്ചിട്ടും ആരും മുറിക്കാന്‍ തയ്യാറായില്ലെങ്കില്‍ മരങ്ങള്മുറിച്ചുമാറ്റുന്നതിനുള്ള പൊതുതീരുമാനം എടുക്കണമെന്നും എം.എല്‍.എമാര്‍ക്കിടയില്‍ അഭിപ്രായമുണ്ടായി.
സബ് കലക്ടര്‍ ഡി. ധർമലശ്രീ, എ.ഡി.എം കെ.മണികണ്ഠന്, ആര്.ഡി.ഒ.ഡി അമൃതവല്ലി, ജില്ല പ്ലാനിങ് ഓഫിസര്‍ ഏലിയാമ്മ നൈനാന്, ജില്ല ഫോറസ്റ്റ് ഓഫിസര്‍ കുറ ശ്രീനിവാസ്, വകുപ്പ് മേധാവികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.