ഭീഷണിയില്‍ പകച്ച് റവന്യൂ വകുപ്പ്; പരിശോധന നിലച്ചു
text_fieldsകൂറ്റനാട്: ഒറ്റപ്പാലം സബ് കലക്ടറുടെ പ്രത്യേക പരിശോധന സംഘത്തിന് വേണ്ടത്ര സുരക്ഷിതത്വം ഇല്ലാതെ പരിശോധന മുടങ്ങുന്നു. പട്ടാമ്പി ഉൾപ്പെടെ നാല് താലൂക്കിലാണ് റവന്യൂ സ്ക്വാഡിന്റെ പരിശോധന. എന്നാല്‍, കഴിഞ്ഞ ദിവസം തൃത്താല മേഖലയില്‍ ഉണ്ടായ സംഭവവികാസങ്ങളെ ചൊല്ലിയാണ് സംഘം പരിശോധന നിര്‍ത്തിവെച്ചത്. കഴിഞ്ഞ ദിവസം തൃത്താലയില്‍ അനുമതിയില്ലാതെ പാടം നികത്തിയ വാഹനങ്ങള്‍ പട്ടാമ്പി ഡെപ്യൂട്ടി തഹസില്‍ദാര്‍ പിടികൂടിയിരുന്നു.
എന്നാല്‍, മറ്റൊരിടത്തെ പാസിന്റെ മറവിലാണ് ഇവിടേക്ക് മണ്ണ് കൊണ്ടുവന്നിരുന്നത്. ഇവിടെ ഏപ്രില്‍ 12ന് തൃത്താല വില്ലേജ് ഓഫിസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. അതും മറികടന്നാണ് പൂര്‍ണമായി നികത്തിയതെന്നും കണ്ടെത്തി. തുടര്‍ന്ന് ഭരണകക്ഷി യുവജന സംഘടന നേതാവിന്റെ നേതൃത്വത്തില്‍ മണ്ണ് മാഫിയസംഘം തഹസില്‍ദാരെ തടഞ്ഞുനിര്‍ത്തി വധഭീഷണി മുഴക്കി.
കൂടാതെ ഇദ്ദേഹത്തെ ഭരണസ്വാധീനം ഉപയോഗിച്ച് പാലക്കാട്ടേക്ക് സ്ഥലംമാറ്റി. വധഭീഷണിയുമായി ബന്ധപ്പെട്ട് തഹസില്‍ദാര്‍ മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്കി. ഇതില്‍ തീരുമാനം വന്നശേഷം സുരക്ഷിതത്വം നല്കിയാല് മാത്രമേ പരിശോധന പുനരാരംഭിക്കുമെന്ന നിലപാടിലാണ് ഉദ്യോസ്ഥര്‍.
പരിശോധന നിലച്ചതോടെ മണ്ണും മണലും കടത്തും വ്യാപിച്ചിട്ടുണ്ട്.അതേസമയം, തഹസില്‍ദാരെ സ്ഥലംമാറ്റുന്നതിലേക്കെന്ന് പറഞ്ഞ് മറ്റു മണ്ണ് ഇടപാട് നടത്തുന്നവരില്‍ നിന്നായി പണം പിരിച്ചെടുത്തതായി പരാതിയുണ്ട്. ഒരു കൂട്ടര് ഉദ്യോഗസ്ഥനെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.