റോഡിലെ മൺകൂന അപകട ഭീഷണി
text_fieldsമങ്കര: സംസ്ഥാനപാതയിൽ കണ്ണംബരിയാരം വളവിലെ മൺകൂന അപകട ഭീഷണി. ഇവിടെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ ചാലുകീറിയ മണ്ണ് മഴയിലാണ് റോഡിലേക്ക് ഒലിച്ചെത്തിയത്. റോഡിന്റെ കാൽഭാഗത്തോളം ഭാഗത്തായാണ് കൂന രൂപപ്പെട്ടത്. അമിതവേഗതയിൽ വളവ് തിരിഞ്ഞുവരുന്ന വാഹനങ്ങൾ ചരൽകല്ലിലും മണ്ണിലും കയറി അപകട സാധ്യതയേറെയാണെന്ന് നാട്ടുകാർ പറയുന്നു. സമീപത്തെ വീടുകളിലേക്കും മണ്ണ് ഒഴുകിയെത്തിയിട്ടുണ്ട്. പരാതിയെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ് സംഭവസ്ഥലം സന്ദർശിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിച്ച് പ്രശ്നത്തിന് പരിഹാരം കാണുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.