പാലായിൽ ബൈക്കിലെത്തി മാല കവർച്ച വ്യാപകം
text_fieldsപാലാ: പാലായിലും പരിസരത്തും ബൈക്കിൽ കറങ്ങി മാലപറിക്കല്‍ സംഘം വിലസുന്നു. കഴിഞ്ഞ ദിവസം വള്ളിച്ചിറ മണലേല്‍ പാലത്തിനു സമീപം മുറുക്കാന്‍കട നടത്തുന്ന വിധവയുടെ മാല പൊട്ടിച്ചെടുത്തതാണ് ഒടുവിലത്തെ സംഭവം.
ഒരാഴ്ച മുമ്പ് പിഴകില്‍ മുറുക്കാന്‍ കട നടത്തുന്ന സ്ത്രീയുടെ മാലയും മോഷ്ടാക്കള്‍ പൊട്ടിച്ചെടുത്തിരുന്നു. ഈ സംഭവത്തില്‍ സ്പെഷല്‍ സ്ക്വാഡ് രൂപവത്കരിച്ച് അന്വേഷണം നടത്തിവരവെയാണ് വള്ളിച്ചിറയിലെ സംഭവം.
കഴിഞ്ഞദിവസം ഉച്ചയോടെ പാലാ-കോഴാ റോഡില്‍ മണലേല്‍ പാലത്തിനടുത്ത് മുറുക്കാന്‍ കട നടത്തുന്ന താഴത്തിലുമ്പേല്‍ ശകുന്തളയുടെ (53) രണ്ടര പവെൻറ മാലയാണ് ബൈക്കിലെത്തിയ യുവാക്കള്‍ പൊട്ടിച്ചെടുത്തത്. സിഗരറ്റ് ചോദിക്കാനെന്ന വ്യാജേന ബൈക്കിനു പിന്നിലിരുന്ന യുവാവ് ശകുന്തളയുടെ അടുത്തെത്തി.
സിഗരറ്റ് എടുക്കാന്‍ ശകുന്തള തിരിഞ്ഞപ്പോള്‍ യുവാവ് മാലയില്‍ പിടിത്തമിട്ടു. ശകുന്തള നിലവിളിച്ചെങ്കിലും യുവാക്കള്‍ ബൈക്കില്‍ കടന്നുകളഞ്ഞു. പാലാ സി.ഐ സുനില്‍ തോമസിെൻറ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.