അന്തർസംസ്ഥാന ചന്ദനക്കടത്ത് മാഫിയ തലവൻ പിടിയിൽ
text_fieldsപറമ്പിക്കുളം: അന്തർ സംസ്ഥാന ചന്ദനക്കടത്ത് മാഫിയ തലവൻ മണ്ണാർക്കാട് സലീം പിടിയിൽ. 30 വർഷത്തിലേറെയായി കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള ചന്ദനം ഏജന്റുമാരിൽനിന്ന് വാങ്ങാനും കാട്ടിലേക്ക് ആൾക്കാരെ മുൻകൂർ പണം നൽകി ചന്ദനം വെട്ടാനും നേതൃത്വം നൽകുന്നയാളാണ് സലീം. കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി കേസുണ്ട്.
കഴിഞ്ഞ ഒക്ടോബർ ഒമ്പതിന് സുങ്കം റെയിഞ്ച് വനം ജീവനക്കാർ നടത്തിയ രാത്രികാല പട്രോളിങ്ങിനിടയിൽ ചന്ദനമരക്കഷ്ണങ്ങൾ കടത്തി കൊണ്ടുപോകാൻ ശ്രമിച്ച മുനിസ്വാമി എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്തപ്പോൾ മണ്ണാർക്കാട് ഭാഗത്തുള്ള സലീമിന് വിൽക്കാനായാണ് ചന്ദനം കൊണ്ടുപോയതെന്ന് മൊഴിനൽകി. തുടർന്നാണ് സലീമിനെ കസ്റ്റഡിയിൽ എടുത്തത്.
അറസ്റ്റിലായ ഒന്നാം പ്രതി മുനിസ്വാമിയും രണ്ടാം പ്രതി സെന്തിലും റിമാൻഡിലാണ്. സലീമിനെ പറമ്പിക്കുളം കടുവാസങ്കേതം ഡെപ്യൂട്ടി ഡയറക്ടർ സുജിത്തിന്റെ നിർദേശപ്രകാരം റേഞ്ച് ഓഫിസർ അജയന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എം. കൃഷ്ണകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ നാസർ എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.