Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസ്‌കൂള്‍ വാഹന...

സ്‌കൂള്‍ വാഹന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്; പോര്‍ട്ടലില്‍ വിവരം നല്‍കണം

text_fields
bookmark_border
school bus
cancel

പാ​ല​ക്കാ​ട്: സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്‌​ന​സ് സ​ര്‍ട്ടി​ഫി​ക്ക​റ്റി​ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ സു​ര​ക്ഷാ​മി​ത്ര വെ​ബ് പോ​ര്‍ട്ട​ലി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും വി​വ​ര​ങ്ങ​ള്‍ അ​പ് ലോ​ഡ് ചെ​യ്ത് വി​വ​രം ര​ക്ഷി​താ​ക്ക​ള്‍ക്ക് കൈ​മാ​റ​ണം. ഓ​രോ വി​ദ്യാ​ർ​ഥി​യും ഉ​പ​യോ​ഗി​ക്കു​ന്ന സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ള്‍ വ്യ​ത്യ​സ്ത​മാ​ണെ​ന്ന​തി​നാ​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ ര​ക്ഷി​താ​ക്ക​ള്‍ക്ക് പ്ര​ത്യേ​ക​മാ​യി കൈ​മാ​റ​ണ​മെ​ന്ന​താ​ണ് ആ​ര്‍.​ടി.​ഒ​യു​ടെ നി​ർ​ദേ​ശം. പ്ര​സ്തു​ത വാ​ഹ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​ഗ​തി വി​ദ്യാ​വാ​ഹി​നി ആ​പ് വ​ഴി ര​ക്ഷി​താ​ക്ക​ള്‍ക്കും സ്‌​കൂ​ൾ അ​ധി​കൃ​ത​ര്‍ക്കും ല​ഭി​ക്കും.

സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ചെ​യ്യേ​ണ്ട​ത്

  • http://tracking.keralamvd.gov.in സു​ര​ക്ഷാ​മി​ത്ര വെ​ബ് പോ​ര്‍ട്ട​ലി​ല്‍ സ്‌​കൂ​ള്‍ വി​വ​ര​ങ്ങ​ള്‍ ന​ല്‍കി ലോ​ഗി​ന്‍ ചെ​യ്യു​ക
  • ബ​സ് മാ​നേ​ജ്‌​മെ​ന്റ്/​ബ​സ് മോ​ണി​റ്റ​റി​ങ്/​ബ​സ് സെ​റ്റി​ങ്സ് എ​ന്നി​വ​യി​ല്‍ ഓ​പ്ഷ​ന്‍ സെ​ല​ക്ട് ചെ​യ്യു​ക
  • ശേ​ഷം ലോ​ഗി​ന്‍ ചെ​യ്ത മൊ​ബൈ​ല്‍ ന​മ്പ​റി​നു നേ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത എ​ല്ലാ സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ളു​ടെ​യും ലി​സ്റ്റ് കാ​ണാ​ന്‍ സാ​ധി​ക്കും.
  • ലി​സ്റ്റി​ല്‍നി​ന്ന് അ​ത​ത് സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ള്‍ തി​ര​ഞ്ഞെ​ടു​ത്ത് അ​പ്‌​ഡേ​റ്റ് സെ​റ്റി​ങ് ബ​ട്ട​ണ്‍ ക്ലി​ക്ക് ചെ​യ്യു​ക
  • തു​ട​ര്‍ന്ന് വ​രു​ന്ന പു​തി​യ വി​ന്‍ഡോ​യി​ല്‍ വാ​ഹ​ന ന​മ്പ​ര്‍, റൂ​ട്ട്, ഇ​രി​പ്പി​ട​സൗ​ക​ര്യ​ങ്ങ​ള്‍, ജീ​വ​ന​ക്കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ (പേ​ര്, ചു​മ​ത​ല, മൊ​ബൈ​ല്‍ ന​മ്പ​ര്‍) ഉ​ള്‍പ്പെ​ടെ ന​ല്‍ക​ണം.
  • തു​ട​ര്‍ന്ന് സേ​വ് ചെ​യ്താ​ൽ വാ​ഹ​നം ര​ക്ഷി​താ​ക്ക​ളു​ടെ ബ​സ് മാ​പ്പി​ങ് പേ​ജി​ല്‍ കാ​ണാ​ൻ സാ​ധി​ക്കും
  • പി​ന്നീ​ട് വീ​ണ്ടും സു​ര​ക്ഷാ​മി​ത്ര വെ​ബ് പോ​ര്‍ട്ട​ലി​ല്‍ ലോ​ഗി​ന്‍ ചെ​യ്ത് സ്‌​കൂ​ള്‍ ബ​സ് മാ​നേ​ജ്‌​മെ​ന്റ് എ​ന്ന ഓ​പ്ഷ​നി​ലൂ​ടെ ‘പാ​ര​ന്റ് ബ​സ് മാ​പ്പി​ങ് മെ​നു സെ​ല​ക്ട് ചെ​യ്യു​ക.
  • തു​ട​ര്‍ന്ന് വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ര്‍ സ​ഹി​ത​മു​ള്ള പ​ട്ടി​ക​യും മാ​നേ​ജ് പാ​ര​ന്റ് ഡീ​റ്റെ​യ്ല്‍ ബ​ട്ട​ണും കാ​ണാ​ന്‍ സാ​ധി​ക്കും.
  • തു​ട​ര്‍ന്ന് വാ​ഹ​ന​ന​മ്പ​ര്‍ സെ​ല​ക്ട് ചെ​യ്ത് പാ​ര​ന്റ് ഡീ​റ്റെ​യ്ല്‍ ബ​ട്ട​ണ്‍ വ​ഴി ര​ക്ഷി​താ​വി​ന്റെ മൊ​ബൈ​ല്‍ ന​മ്പ​ര്‍ ഉ​ള്‍പ്പെ​ടു​ത്താം.
  • വി​ദ്യാ​വാ​ഹ​ന്‍ ആ​പ്പി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്റെ https://mvd.kerala.gov.in/ എ​ന്ന സൈ​റ്റി​ലും ല​ഭി​ക്കും.

വിദ്യാവാഹന്‍ ആപ്പ് സജ്ജം; സ്‌കൂള്‍ വാഹനങ്ങളുടെ സഞ്ചാരമറിയാം

പാ​ല​ക്കാ​ട്: ര​ക്ഷി​താ​ക്ക​ള്‍ക്ക് വി​ദ്യാ​വാ​ഹ​ന്‍ ആ​പ്പ് വ​ഴി സ്‌​കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​ഗ​തി അ​റി​യാ​ൻ വി​ദ്യാ​വാ​ഹ​ന്‍ ആ​പ്പ് പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്ന് ഡൗ​ണ്‍ലോ​ഡ് ചെ​യ്യാ​ൻ സ​ജ്ജ​മാ​യി. സ്‌​കൂ​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത മൊ​ബൈ​ല്‍ ന​മ്പ​ര്‍ ന​ല്‍കു​മ്പോ​ള്‍ കി​ട്ടു​ന്ന ഒ.​ടി.​പി ന​ല്‍കി ആ​പ്പി​ല്‍ ലോ​ഗി​ന്‍ ചെ​യ്യാം.

വി​ദ്യാ​വാ​ഹ​ന്‍ ഹോം ​പേ​ജി​ല്‍ ര​ക്ഷി​താ​ക്ക​ളു​ടെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത മൊ​ബൈ​ല്‍ ന​മ്പ​റി​ല്‍ സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ളു​ടെ ലി​സ്റ്റ് കാ​ണാം

നി​രീ​ക്ഷി​ക്കേ​ണ്ട വാ​ഹ​ന​ത്തി​ന് നേ​രെ​യു​ള​ള ലൊ​ക്കേ​റ്റ് ബ​ട്ട​ണ്‍ അ​മ​ര്‍ത്തി​യാ​ല്‍ വാ​ഹ​ന​ന​മ്പ​ര്‍, തി​യ​തി, സ​മ​യം , വേ​ഗ​ത എ​ന്നി​വ വ്യ​ക്ത​മാ​കും. ഈ ​വാ​ഹ​നം നി​രീ​ക്ഷി​ക്കാ​വു​ന്ന​തു​മാ​ണ്. ജീ​വ​ന​ക്കാ​രു​ടെ പേ​രി​ന് നേ​രെ​യു​ള​ള കാ​ള്‍ ബ​ട്ട​ണ്‍ അ​മ​ര്‍ത്തി​യാ​ല്‍ ഡ​യ​ല്‍ പാ​ഡി​ലെ​ത്തു​ക​യും തു​ട​ര്‍ന്ന് അ​വ​രെ വി​ളി​ക്കാ​നു​ള​ള സൗ​ക​ര്യ​വും ആ​പ്പി​ല്‍ ല​ഭ്യ​മാ​ണ്. സ​ഞ്ച​രി​ക്കു​ന്ന സ​മ​യ​ത്ത് ഡ്രൈ​വ​ര്‍മാ​രെ വി​ളി​ക്കാ​ന്‍ സാ​ധ്യ​മ​ല്ല.

ന​മ്പ​റി​ന് നേ​രെ​യു​ള​ള എ​ഡി​റ്റ് ബ​ട്ട​ണ്‍ വ​ഴി വാ​ഹ​ന വി​വ​ര​ങ്ങ​ള്‍ ര​ക്ഷി​താ​ക്ക​ള്‍ക്ക് തി​രു​ത്താ​നും സാ​ധി​ക്കും.

വി​വ​ര​ങ്ങ​ള്‍ കൃ​ത്യ​മാ​യി കി​ട്ടു​ന്നി​ല്ലെ​ങ്കി​ല്‍ റി​ഫ്ര​ഷ് ബ​ട്ട​ണ്‍ പ്ര​സ് ചെ​യ്യാം.

വി​ദ്യാ​വാ​ഹ​ന്‍ ആ​പ്പ് സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ 18005997099 ടോ​ള്‍ ഫ്രീ ​ന​മ്പ​റി​ല്‍ ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:School VehiclePalakkad NewsFitness Certificate
News Summary - School Vehicle Fitness Certificate- Information should be provided on the portal
Next Story