ഫീസ് അടച്ചില്ലെങ്കിൽ ഓൺലൈൻ പഠനമില്ലെന്ന് സ്കൂളുകളുടെ ഭീഷണി
text_fieldsപാലക്കാട്: ഫീസ് അടച്ചില്ലെങ്കിൽ, വിദ്യാർഥികളെ ഓൺലൈൻ പഠനത്തിൽ നിന്ന് മാറ്റി നിർത്തുമെന്ന് ചില സ്വകാര്യ സ്കൂളുകളുെട മുന്നറിയിപ്പ്.
മെസേജായും, ഫോണിൽ വിളിച്ചുമാണ് അറിയിപ്പ് നൽകുന്നത്. ആഗസ്റ്റ് അഞ്ചിനുള്ളിൽ ഫീസ് അടയ്ക്കാത്തതിനാൽ ചില സ്ഥാപനങ്ങൾ കുട്ടികെള മാറ്റി നിർത്തിയതായും ആരോപണമുണ്ട്.
കോവിഡ് വ്യാപന സാഹചര്യത്തിൽ പലർക്കും ജോലിയും വരുമാനവും ഇല്ലാതായതോടെ പല രക്ഷിതാക്കളും ഫീസ് അടച്ചില്ല. സ്കൂൾ തുറക്കുമ്പോഴേക്കും ഫീസ് അടയ്ക്കാമെന്ന് രക്ഷിതാക്കൾ പറഞ്ഞിട്ടും അധികൃതർ വിട്ടുവീഴ്ചക്ക് തയാറല്ല.
ഫീസ് അടച്ചില്ലെങ്കിൽ പുസ്തകങ്ങൾ നൽകില്ലെന്ന് ചില മാേനജ്മെൻറുകൾ നേരത്തെ നിലപാട് എടുത്തിരുന്നു. ചില സ്ഥാപനങ്ങൾ ടേം ഫീസ് ഒഴിവാക്കി പകരം മാസവരി ഉയർത്തി.
ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽ വന്നിട്ടുണ്ടെന്നും, അവ അന്വേഷിക്കുമെന്നും പാലക്കാട് ഡി.ഇ.ഒ ഷാജിമോൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.