വിദ്യാർഥി നേതാക്കൾക്കെതിരെ വംശീയ അധിക്ഷേപം ;എസ്.ഡി.പി.ഐ എസ്.പി ഓഫിസ് മാർച്ച് നടത്തി
text_fieldsപാലക്കാട്: നോര്‍ത്ത് പൊലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത വിദ്യാർഥി നേതാക്കളെ വംശീയ അധിക്ഷേപം നടത്തി മർദിച്ചെന്നാരോപിച്ച് എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി നേതൃത്വത്തിൽ എസ്.പി ഓഫിസ് മാർച്ച് നടത്തി. സംഭവത്തിൽ ആരോപണവിധേയനായ എസ്.െഎക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു മാർച്ച്.
പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത പീഡനവും മൂന്നാം മുറയുമാണ് വിദ്യാർഥികൾക്കെതിരെ നടത്തിയതെന്നും പൊലീസിെൻറ ക്രിമിനൽവത്കരണവും വർഗീയവത്കരണവും നാടിനെ അപകടപ്പെടുത്തുകയാണെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ഇ.എസ്. ഖാജാ ഹുസൈൻ പറഞ്ഞു.
പോപുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം സി.എ. റഊഫ്, എസ്.ഡി.പി.ഐ ജില്ല പ്രസിഡൻറ് എസ്.പി. അമീറലി, ജനറൽ സെക്രട്ടറി കെ.ടി. അലവി എന്നിവർ സംസാരിച്ചു. ശകുന്തള ജങ്ഷനിൽ നിന്നാരംഭിച്ച മാർച്ച് എസ്.പി ഓഫിസ് പരിസരത്ത് പൊലീസ് തടഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.