യാത്ര ദുരിതത്തിന് പരിഹാരമില്ല: വലഞ്ഞ് ട്രെയിൻ യാത്രക്കാർ
text_fieldsപാലക്കാട്: ജില്ലയിലെ യാത്ര ദുരിതത്തിന് പരിഹാരം കാണാത്ത റെയിൽവേയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പാലക്കാട് റെയിൽവേ ഡിവിഷൻ ആസ്ഥാനം പ്രവർത്തിച്ചിട്ടും അധികൃതർ ഇടപെടുന്നില്ലെന്ന് യാത്രക്കാർ പറയുന്നു. കോവിഡിൽ നിർത്തലാക്കിയ സീസൺ ടിക്കറ്റ് സംവിധാനം നവംബർ ഒന്ന് മുതൽ പുനഃസ്ഥാപിച്ചെങ്കിലും പരിമിതമായി മാത്രമേ ഉപയോഗപ്പെടുത്താനാവുന്നുള്ളൂ. ജനറൽ കോച്ചുകൾ പുനഃസ്ഥാപിച്ച ട്രെയിനിൽ മാത്രമാണ് സീസൺ ടിക്കറ്റ് ഉപയോഗിക്കാൻ അനുമതിയുള്ളത്.
വിദ്യാർഥികളും സർക്കാർ-സ്വകാര്യ ഓഫിസുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരുമാണ് ജോലി സ്ഥലത്തേക്കും തിരിച്ചും വരാൻ സീസൺ ടിക്കറ്റ് ഉപയോഗിക്കുന്നത്. വ്യാവസായിക നഗരമായ കോയമ്പത്തൂരിലേക്ക് ജില്ലയിൽനിന്നും അയൽ ജില്ലയിൽനിന്നും നിരവധി പേരാണ് ദിവസവും വന്നുപോകുന്നത്.
രാവിലെ കോയമ്പത്തൂരിലേക്കും വൈകീട്ട് തിരികെ വരാനും ജിവനക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ നേരത്തെ ഉണ്ടായിരുന്ന ട്രെയിനുകൾ ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. സീസൺ ടിക്കറ്റുള്ളവർക്ക് എല്ലാ ട്രെയിനുകളിലും യാത്ര ചെയ്യാൻ അനുമതിയില്ലാത്തതിനാൽ യാത്ര കടുപ്പമാവുകയാണ്. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ സർക്കാർ-സ്വകാര്യ ഓഫിസുകളും മറ്റു സ്ഥാപനങ്ങളും സാധാരണ നിലയിലാണ് പ്രവർത്തിക്കുന്നത്. ദിവസേന വർധിക്കുന്ന ഇന്ധന വിലയിൽ പൊറുതിമുട്ടിയ ജീവനക്കാർ ഏറെയും ആശ്രയിക്കുന്നത് ട്രെയിൻ അടക്കമുള്ള പൊതുഗതാഗതത്തെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.