സീതാര്‍കുണ്ട് അപകടം: ഒറ്റപ്പാലം സ്വദേശി മരിച്ചു; സുഹൃത്തിനെ രക്ഷിച്ചു
text_fieldsപാലക്കാട്: നെല്ലിയാമ്പതി സീതാര്‍കുണ്ടിൽ കൊക്കയിലേക്ക് വീണ രണ്ടുപേരില്‍ ഒരാൾ മരിച്ചു. ഒരാളെ രക്ഷിച്ചു. ഒറ്റപ്പാലം മേലൂര്‍ സ്വദേശി ഉണ്ണികൃഷ്ണെൻറ മകന് സന്ദീപിനെ (22) ആണ് പാറക്കെട്ടില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്. കൂടെ അപകടത്തില്‍ പെട്ട കോട്ടായി മടത്തിപ്പറമ്പ് മണികണ്ഠെൻറ മകന് രഘുനന്ദനെ (22) ഗുരുതര പരിക്കുകളോടെ കണ്ടെത്തുകയായിരുന്നു.
കാലിനും തലക്കും പരിക്കേറ്റ രഘുനന്ദനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഹപാഠികളും സുഹൃത്തുക്കളുമായ ശരത്ത്, സനിൽ എന്നിവരോടൊപ്പം വിനോദത്തിനായി സീതാർകുണ്ടിലെത്തിയ സന്ദീപും രഘുനന്ദനും ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് 3500ലധികം അടി താഴ്ചയുള്ള വ്യൂപോയൻറില്നിന്ന് വീണത്. സന്ദീപ് കൊക്കയിലേക്ക് തെന്നിവീഴുന്നതിനിടെ രക്ഷിക്കാൻ ശ്രമിച്ച രഘുനന്ദനും അപകടത്തിൽ പെടുകയായിരുന്നു.
തെരച്ചിലിനിടെ നിലവിളി കേട്ട ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പരിക്കേറ്റ നിലയിൽ രഘുനന്ദനെ കണ്ടെത്തിയത്. അപകടത്തില്‍ പെട്ട സ്ഥലത്തുനിന്ന് 200 മീറ്റര്‍ മാറി 600 അടി താഴ്ചയില്‍ സന്ദീപിനെ മരിച്ചനിലയിലും കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.