Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവധശ്രമം: പ്രതികൾക്ക്...

വധശ്രമം: പ്രതികൾക്ക് ഏഴുവർഷം കഠിന തടവ്

text_fields
bookmark_border
വധശ്രമം: പ്രതികൾക്ക് ഏഴുവർഷം കഠിന തടവ്
cancel

പാ​ല​ക്കാ​ട്: യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഏ​ഴ് പ്ര​തി​ക​ൾ​ക്ക് ഏ​ഴ് വ​ര്‍ഷം വീ​തം ക​ഠി​ന ത​ട​വും 70,000 രൂ​പ പി​ഴ​യും ശി​ക്ഷ. വ​ട​ക്ക​ഞ്ചേ​രി ആ​യ​ക്കാ​ട് ത​ച്ചാം​കു​ന്ന് വീ​ട്ടി​ല്‍ വി​പി​ന്‍ദാ​സി(40)​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലാ​ണ് വി​ധി.

ആ​യ​ക്കോ​ട് കൊ​ന്ന​ഞ്ചേ​രി കു​ന്ന​ങ്കാ​ട് സു​നി​ല്‍കു​മാ​ര്‍(41), വ​ട​ക്ക​ഞ്ചേ​രി കാ​ര​യ​ങ്കാ​ട് മു​ഹ​മ്മ​ദ​ലി (34), കൊ​ന്ന​ഞ്ചേ​രി സു​ഭാ​ഷ് (37), ആ​യ​ക്കാ​ട് ത​ച്ചാം​കു​ന്ന് നി​ധി​ന്‍ (34), കൊ​ന്ന​ഞ്ചേ​രി ചു​ങ്ക​ത്തൊ​ടി അ​ന​സ് (26), ത​ച്ചാം​കു​ന്ന് നി​ബി​ന്‍ എ​ന്ന ബാ​വ (32), കൊ​ന്ന​ഞ്ചേ​രി ഷി​ബു എ​ന്ന മൊ​ട്ട (29) എ​ന്നി​വ​രെ​യാ​ണ് വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം പാ​ല​ക്കാ​ട് ജി​ല്ല കോ​ട​തി പ്രി​ന്‍സി​പ്പ​ല്‍ സ​ബ് ജ​ഡ്ജ് രു​ക്മ എ​സ്. രാ​ജ് ശി​ക്ഷി​ച്ച​ത്.

പി​ഴ​ത്തു​ക പ​രി​ക്കേ​റ്റ​യാ​ള്‍ക്ക് ന​ല്‍ക​ണം.

2016 മാ​ര്‍ച്ച് 17നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കൊ​ന്ന​ഞ്ചേ​രി വേ​ല​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള വ​ഴ​ക്കി​നെ തു​ട​ര്‍ന്നാ​ണ് വി​പി​ന്‍ദാ​സി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്. വ​ടി​വാ​ളു​കൊ​ണ്ട് വെ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് വി​പി​ന്‍ദാ​സി​ന്റെ ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. ക​മ്പി​വ​ടി​കൊ​ണ്ടു​ള്ള അ​ടി​യി​ല്‍ ക​ണ്ണി​ന്റെ ഇ​ട​തു​ഭാ​ഗ​ത്തും മൂ​ക്കി​ന് താ​ഴെ​യും എ​ല്ലു​ക​ള്‍ പൊ​ട്ടു​ക​യും ചെ​യ്തു. അ​ന്ന​ത്തെ വ​ട​ക്ക​ഞ്ചേ​രി അ​ഡീ​ഷ​ന​ല്‍ എ​സ്‌​ഐ കെ. ​നാ​രാ​യ​ണ​നാ​ണ് കേ​സ​ന്വേ​ഷി​ച്ച് കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡീ.​പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ആ​ര്‍. ആ​ന​ന്ദ് ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsImprisonmentattempt to murderPALAKKADU
News Summary - Seven years rigorous imprisonment for the accused in attempt to murder case
Next Story