വാഹനം വിറ്റിട്ടും ഫാസ്ടാഗ് മൂലം വലഞ്ഞ് ഷാഹുൽ ഹമീദ് മാസ്റ്റർ
text_fieldsആലത്തൂർ (പാലക്കാട്): ഫാസ്ടാഗ് മൂലമുള്ള പൊല്ലാപ്പിൽ കുടുങ്ങി ആലത്തൂർ ടൗൺ സ്വവാബ് നഗറിലെ ഷാഹുൽ ഹമീദ് മാസ്റ്റർ. വാഹനം കൈമാറിയിട്ടും ഇദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുന്നതാണ് പ്രശ്നം.
ഇദ്ദേഹത്തിന്റെ വൈകവശമുണ്ടായിരുന്ന കാറ് മാസങ്ങൾക്ക് മുമ്പ് വിറ്റിരുന്നു. പുതിയ ആളുടെ പേരിലേക്ക് ഓണർഷിപ്പ് മാറ്റുകയും അവർ പുതിയ ഫാസ് ടാഗ് എടുക്കുകയും ചെയ്തു.
എന്നാൽ, ഇപ്പോഴും വാഹനം ടോൾഗേറ്റ് കടന്നാൽ തന്റെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകുന്നെന്ന് ഷാഹുൽ ഹമീദ് പറയുന്നു. പരാതിപ്പെട്ടപ്പോൾ നിർദേശപ്രകാരം ഫാസ്ടാഗ് വാഹനത്തിൽ നിന്ന് പറിച്ചു കളഞ്ഞെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല.
ടോൾ പ്ലാസ, ദേശീയപാത അതോറിറ്റി എന്നിവിടങ്ങളിലെല്ലാം പരാതിപ്പെട്ടെങ്കിലും പ്രയോജനമുണ്ടായില്ലെന്ന് ഷാഹുൽ ഹമീദ് മാസ്റ്റർ പറയുന്നു. അവസാനം ബാങ്കിലെത്തി അക്കൗണ്ടിലെ ഓൺലൈൻ സംവിധാനം മരവിപ്പിച്ചിരിക്കുകയാണ് ഇദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.