വക്കീൽ കുപ്പായമിട്ട് ശാന്തകുമാരി വീണ്ടും കോടതിമുറിയിൽ
text_fieldsപാലക്കാട്: ഭരണ നിർവഹണത്തിെൻറ തിരക്കളൊഴിഞ്ഞതോടെ അഡ്വ. കെ. ശാന്തകുമാരി വീണ്ടും കോടതിമുറിയിലേക്ക്. കഴിഞ്ഞ അഞ്ചുവർഷം ജില്ല പഞ്ചായത്തിെൻറ അമരം പിടിച്ച ശാന്തകുമാരി ഒരു ഇടവേളക്കുശേഷം അഭിഭാഷക ജോലിയിൽ തിരികെയെത്തുകയാണ്. നീണ്ടകാലം ജനങ്ങൾക്കിടയിൽ നിറഞ്ഞുനിന്ന ശാന്തകുമാരിക്ക് വക്കീൽ ജോലിയും സാമൂഹിക പ്രവർത്തനത്തിെൻറ ഭാഗം. ക്രിമിനൽ കേസുകളോടൊപ്പം പാവപ്പെട്ട സ്ത്രീകളുടെ കേസുകളിലും അവർ ശ്രദ്ധ ഉൗന്നുന്നതിനാൽ കുടുംബകോടതിയിലും പ്രാക്ടീസ് െചയ്യും. ജില്ല പഞ്ചായത്ത് അധ്യക്ഷയുടെ വേഷമഴിച്ചുവെച്ച് കറുത്ത ഗൗണണിഞ്ഞ് പാലക്കാട് കോടതി സമുച്ചയത്തിെലത്തിയ, ശാന്തകുമാരിയെ കണ്ടപ്പോൾ പഴയ സഹപ്രവർത്തകർക്ക് കൗതുകവും ആശ്ചര്യവും. പഴയ പ്രസിഡൻറിനെ ചേർത്തുനിർത്തി അഭിഭാഷകമാർ സെൽഫിയെടുത്ത് സന്തോഷം പങ്കുെവച്ചു.
കോടതിമുറിയിലേക്കുള്ള തിരിച്ചുവരവ് എല്ലാവരും സ്വാഗതം ചെയ്തതായി അഡ്വ. ശാന്തകുമാരി പറയുന്നു. 1996ൽ അഭിഭാഷകയായി എൻറോൾ ചെയ്യുേമ്പാൾ തന്നെ ശാന്തകുമാരി, ജില്ല പഞ്ചായത്ത് അംഗമായിരുന്നു. 2000ൽ സംസ്ഥാന വനിത കമീഷൻ അംഗമായെങ്കിലും ഒരു വർഷമേ സ്ഥാനത്ത് തുടർന്നുള്ളൂ. 2005ൽ വീണ്ടും ജില്ല പഞ്ചായത്തിലെത്തിയ ശാന്തകുമാരി ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയായി. ജില്ല പഞ്ചായത്തിെൻറ പ്രസിഡൻറ് പദവിയിലിരുന്ന 2015 മുതൽ 2020വരെയുള്ള കാലയളവിലും വനിത കമീഷൻ അംഗമായ ഒരു വർഷവുമൊഴിച്ച് എല്ലാ കാലവും അവർ അഭിഭാഷക വൃത്തി കൂടെകൊണ്ടുനടന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിെൻറ പ്രചാരണ തിരിക്കുകളിലായതിനാലാണ്, ജോലിയിലേക്ക് മടങ്ങാൻ വൈകിയതെന്നും ജനുവരി 15 മുതൽ പ്രാക്ടീസ് ആരംഭിച്ചതായും ശാന്തകുമാരി പറഞ്ഞു. കോടതിയിലെത്തിയതോടെ കേസുകളും വരാൻ തുടങ്ങി. സഹ അഭിഭാഷകരും ജഡ്ജിമാരുമെല്ലാം പരിചയമുള്ളവരാണ്. ഒന്നും മാറ്റമില്ല, എല്ലാം പഴയതുപോലെ. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എന്ന നിലക്ക് ജില്ലയുടെ വികസനത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്-ശാന്തകുമാരി പറഞ്ഞു. തേങ്കുറുശ്ശി സ്വദേശിനിയായ ശാന്തകുമാരിയുടെ ഭർത്താവ് എം. മാധവൻ പട്ടികജാതി ക്ഷേമ സമിതിയുടെ ജില്ല നേതൃത്വത്തിലുണ്ട്. രണ്ട് മക്കളിൽ മൂത്തയാൾ മിഥുൻ ഷാന്ത് ബിരുദപഠനം പൂർത്തിയാക്കി. ഇളയവൻ ശ്യാം മാധവ് എട്ടാംക്ലാസിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.